” മോമോ ഇന്‍ ദുബായ്‌ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.


” ഹലാൽ ലൗ സ്റ്റോറി ” എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന”മോമോ ഇന്‍ ദുബായ് ” എന്ന ചിൽഡ്രന്‍സ്-ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.അനു സിത്താര,അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ” മോമോ ഇന്‍ ദുബായ്‌ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പുരോഗമിക്കുന്നു. ഇമാജിൻ സിനിമാസ്,ക്രോസ് ബോര്‍ഡർക്യാമറ,ബിയോണ്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സക്കരിയ,ഹാരീസ് ദേശം,പി.ബി അനീഷ്,നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ” മോമോ ഇന്‍ ദുബായ് ” നിര്‍മ്മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,
സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,
ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവര്‍ സംഗീതം പകരുന്നു.ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ആദ്യ ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മോഹൻദാസ്,മേക്കപ്പ്-മുഹമ്മദ് അനിസ്,കോസ്റ്റ്യൂം ഡിസെെനർ-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,
പരസ്യക്കല-പോപ്കോണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി,സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിംങ്ങ് ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി,

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment