തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍’ ഇനി വീട്ടിലിരുന്നും കാണാം.ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. ഡിസംബര്‍ രണ്ടിന് ലോകമൊട്ടാകെ തിയറ്റര്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. റിലീസിനു മുന്നേ തന്നെ പ്രി ബുക്കിങിലൂടെ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവചരിത്രമാണ് ഈ ചിത്രത്തിലൂടെ പ്രിയദര്ശന് അവതരിപ്പിച്ചത്. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷല്‍ എഫ്ക്ട്, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.