നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് , റിലീസ് തീയതി പ്രഖ്യാപിച്ചു

മരയ്ക്കാര്‍ പോലെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മരയ്ക്കാര്‍ ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നെങ്കിലും ആറാട്ട് തിയേറ്ററില്‍ തന്നെ എത്തുമെന്ന വാര്‍ത്തയാണ് ആരാധാകര്‍ക്ക് ആവേശമാകുന്നത്.

ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

.ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വന്‍ശ്രദ്ധ നേടിയിരുന്നു. വില്ലന് ശേഷം ബി. ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

Related posts

Leave a Comment