വീണ്ടും ‘ദൃശ്യ’ വിസ്മയം

അന്യഭാഷ റീമേക്ക് കളിൽ റെക്കോർഡിട്ട ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച് മോഹൻലാൽ നായകനായ മലയാള ചലച്ചിത്രം ‘ദൃശ്യം’ വീണ്ടും റീമെയ്ക്കിനൊരുങ്ങുന്നു. ഇത്തവണ ഇന്തോനേഷ്യൻ ഭാഷയിലേക്കാണ് ദൃശ്യം പുനരാവിഷ്കരിക്കുന്നത്.മറ്റ് ഇന്ത്യൻ ഭാഷകളിലും സിംഹള ചൈനീസ് ഭാഷകളിലുമായി ദൃശ്യം ഇതിനു മുൻപും പുനരാവിഷ്കരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മലയാളം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസാണ് ഇതിനെ സംബന്ധിച്ച് ഉള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടുകൂടി ആദ്യമായി ഇന്തോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമെന്ന നേട്ടം കൂടി ദൃശ്യം കൈവരിക്കുന്നു. 2013 ഡിസംബർ ക്രിസ്മസ് റിലീസ് ആയ ചിത്രം എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ്. ദൃശ്യ എന്ന പേരിൽ കന്നടയിലും ദൃശ്യം എന്ന പേരിൽ തെലുങ്കിലും ഹിന്ദിയിലും പാപനാശം എന്ന പേരിൽ തമിഴിലും ഇറങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ വിജയമായിരുന്നു. എങ്കിലും മോഹൻലാൽ പകരം വെക്കാനാവാത്ത അഭിനയമികവ് കൊണ്ട് മലയാള ചിത്രം മികവുറ്റതാക്കി. ദൃശ്യത്തിലെ രണ്ടാം ഭാഗമായ ദൃശ്യം രണ്ടും വലിയ വിജയമായിരുന്നു. ഓ ടി ടി റിലീസായി എത്തിയ ചിത്രം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലോകസിനിമ ആസ്വാദകർക്ക് മുമ്പിൽ മലയാളസിനിമയുടെ യശസ്സുയർത്തിയ ചിത്രമാണ് ദൃശ്യം. ചിത്രത്തിന്റെ ഇന്തോനേഷ്യൻ പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

Related posts

Leave a Comment