മോഫിയയുടെ മരണം : സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം തുടരുന്നു ; ബെന്നി ബഹനാൻ എംപിയും എംഎൽഎമാരും നേതാക്കളും സമരമുഖത്ത് തന്നെ

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യും വരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ്.നിലവിൽ പുലർച്ചെയും കോൺഗ്രസ് സമരം തുടരുകയാണ്.ബെന്നി ബഹന്നാന്‍ എംപിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും അങ്കമാലി എംഎല്‍എ റോജി എം ജോണുമാണ് സമരം നടത്തുന്നത്.ടി ജെ വിനോദ് എം എൽ എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ സമരത്തിൽ തുടരുന്നുണ്ട്.സിഐയെ സസ്‌പെന്‍ഡ് ചെയാതെ പിന്മാറില്ലെന്ന നിലപാടിലാണ് നേതാക്കള്‍.

നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

Related posts

Leave a Comment