മൊഫിയയുടെ ആത്മഹത്യ; സർക്കാരിന്റെ നടപടിയിൽ അപലപിച്ച് ഐക്യദാർഢ്യ പ്രമേയം പാസാക്കി കെപിസിസി ദ്വിദിന ശില്പശാല

തിരുവനന്തപുരം: നീതിതേടി ചെന്ന മൊഫിയ പർവീൺ എന്ന നിയമവിദ്യാർത്ഥിനിയെ ആത്മഹത്യ പ്രേരകമായ രീതിയിൽ മോശം പെരുമാറ്റം നടത്തിയ ആലുവ സിഐ സുധീറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ സത്യാഗ്രഹം നടത്തുന്ന ബെന്നി ബഹനാൻ എം പി, ആലുവ എംഎൽഎ അൻവർ സാദത്ത്, നേതാക്കൾ, പ്രവർത്തകർ എന്നിവരോട് കെപിസിസി നേതൃത്വ ക്യാമ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡെവലപ്മെൻറ് സ്റ്റഡീസിൽ കെപിസിസി ഭാരവാഹികൾക്കും നിർവാഹകസമിതി അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബ് അവതരിപ്പിച്ച പ്രമേയത്തിൽ ജനകീയ സമരങ്ങളോട് ക്രൂരമായ പോലീസ് മുറ പ്രയോഗിക്കുന്ന കേരള സർക്കാരിന്റെ നടപടികളെ കെപിസിസി അപലപിച്ചു.

Related posts

Leave a Comment