മോഫിയയുടെ മരണം; കോൺഗ്രസ് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം; ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ളവർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

കൊച്ചി: മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസില്‍ ആരോപണ വിധേയനായ സിഐ സുധീര്‍ കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.ഹൈബി ഈഡൻ എംപി,എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

Related posts

Leave a Comment