മോഫിയയുടെ ആത്മഹത്യ; സിഐയെ ഉടൻ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയും അൻവർ സാദത്ത് എംഎൽഎയും ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു

ആലുവ: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ സുധീറിനെ ഉടൻ സസ്പെൻറ് ചെയ്യണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയുടെയും അൻവർ സാദത്ത് എംഎൽഎയുടെയും, ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെയും പ്രതിഷേധം. ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം. സിഐക്കെതിരെ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഇവർ പറഞ്ഞു. വിഷയത്തിൽ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ആരോപണവിധേയനായ സിഎയെ ഇതുവരെ സ്റ്റേഷൻ ചാർജിൽ നിന്നും മാറ്റിയിട്ടില്ല. സിഐ സുധീർ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. സിഐയെ കൃത്യമായി ആരോ സംരക്ഷിക്കുന്നുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. വനിതാ കമ്മീഷന്റേത് മുതലക്കണ്ണീർ ആണെന്നും സ്ഥലം എം എൽ എ കൂടി ആയ അൻവർ സാദത്ത് ആരോപിച്ചു.

Related posts

Leave a Comment