കൊച്ചി: ഭർതൃവീട്ടിൽ മോഫിയ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. അശ്ലീലചിത്രങ്ങൾ കണ്ട് അനുകരിക്കാൻ നിർബന്ധിപ്പിച്ചിരുന്നു. പലതവണ സുഹൈൽ മോഫിയയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു. സത്രീധനമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മോഫിയ പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള പീഡനം നേരിട്ടിരുന്നതായി മരണത്തിന് പിന്നാലെ സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ പീഡനം നേരിട്ടിരുന്നതായി മോഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
Related posts
-
ഇക്കുറി ഗവർണറുടെ സൽക്കാരം ഇല്ല
തിരുവനന്തപുരം: സ്വതന്ത്ര്യ ദിനം പ്രമാണിച്ച് ഗവർണർ രാജ് ഭവനിൽ ആഗസ്റ്റ് 15 ന് നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഇത്തവണ വേണ്ടെന്നുവച്ചു.... -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
മഴ കുറഞ്ഞെങ്കിലും വീടുകളിൽ നിന്നും ആലപ്പുഴ ജില്ലയിൽ ഇനിയും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്.... -
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: 20ന് മുനിസിപ്പൽ പരിധിയിൽ പൊതു അവധി
തിരുവനന്തപുരം: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 20ന് നഗരസഭാ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായി. നഗരസഭാ...