Global
മോദിസവും പിണറായിസവും:
സിലബസ് ഒന്നുതന്നെ
പ്രധാനമന്ത്രി നരേന്ദ്ര മോദി പിണറായി വിജയനു പഠിക്കുകയാണോ, മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിക്കു പഠിക്കുകയാണോ എന്നു മാത്രമേ സംശയമുള്ളൂ. രണ്ടു പേരും പഠിക്കുന്നത് ഒരേ സിലബസാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. ജനാധിപത്യത്തിലൂടെ നേടിയെടുത്ത ഭരണാധികാരം സംരക്ഷിക്കാൻ സ്വേച്ഛാധിപത്യത്തിന്റെ പാഠങ്ങളാണ് ഇരുവരും പരിശീലിക്കുന്നത്. കള്ളക്കേസിൽ കുടുക്കി രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നു പുറത്താക്കി എതിർപ്പിന്റെ മുനയൊടിക്കാൻ നരേന്ദ്ര മോദി നടത്തിയ അതേ നാടകമാണ് തിരക്കഥ തിരുത്തി പിണറായി വിജയൻ കേരളത്തിലും അവതരിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലൻസ് കേസ് എടുത്തതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ക്രൈം ബ്രാഞ്ചിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാൻ നടത്തുന്ന നീക്കങ്ങൾ പിണറായിസത്തിന്റെ അവസാനത്തെ ഉരുക്കുമുഷ്ടി പ്രയോഗങ്ങളാണ്. തങ്ങൾക്കെതിരായി ഉയരുന്ന ആരോപണങ്ങൾ മറികടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ഭീരുക്കളുടെ മാനസികാവസ്ഥയാണു നരേന്ദ്ര മോദിയും പിണറായി വിജയനും പ്രകടമാക്കുന്നതെന്നു വ്യക്തം.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പല അഴിമതി ഇടപാടുകളും പ്രതിപക്ഷമാണ് പുറത്തുകൊണ്ടു വന്നത്. സ്പ്രിംഗളർ, ഇ മൊബിലിറ്റി ഹബ്, നയതന്ത്ര ബാഗേജ്, സ്വർണം കടത്ത്, റിവേഴ്സ് ഹവാല, വിശുദ്ധ ഗ്രന്ഥം, ലൈഫ് മിഷൻ, ഇഎംസിസി തുടങ്ങി എത്രയെത്ര അഴിമതികളാണ് അക്കാലത്ത് തന്നെ വെളിച്ചത്തു വന്നത്. ഈ അഴിതികളുടെയെല്ലാം ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയുമാണെന്ന് അന്വേഷണ ഏജൻസികൾക്കു വരെ ബോധ്യപ്പെട്ടതാണ്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ഒന്നാം പ്രതി സ്വപ്ന സുരേഷ് തെളിവുകൾ നിരത്തിയിട്ടും മുഖ്യമന്ത്രിക്കെതിരെ കേസില്ല. പാവപ്പെട്ടവർക്കു വീട് വച്ചു കൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നെന്നാണ് സംശയിക്കുന്നത്. തൃശൂരിലെ ഒരൊറ്റ പദ്ധതിക്കു മാത്രം 45 ശതമാനം കമ്മിഷൻ പറ്റിയതായി തെളിയിക്കപ്പെട്ടു. അതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. സ്വപ്ന സുരേഷിന്റെ മൊഴിപ്രകാരം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ലൈഫ് മിഷൻ കമ്മിഷൻ ഇടപാടുകളെല്ലാം നടന്നത്. പക്ഷേ, ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പ്രതിയല്ല.
കോവിഡ് കാല മെഡിക്കൽ പർച്ചേസിൽ കോടികളുടെ ആരോപണമുയർന്നിട്ടും മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ കേസോ അന്വേഷണമോ ഉണ്ടായില്ല. ആന്തൂരിൽ പണി പൂർത്തിയാക്കിയ കൺവെൻഷൻ സെന്റർ തുറക്കാൻ ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന്റെ പേരിൽ എൻആർഐ നിക്ഷേപകൻ സാജൻ പാറായിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്‌ക്കെതിരെയും കേസില്ല.
രണ്ടാം പിണറായി വിജയൻ സർക്കാർ കാലത്തു സർക്കാർ നടത്തിയ തീവെട്ടിക്കൊള്ളയാണ് എഐ ക്യാമറ അഴിമതി. 50 കോടി രൂപയ്ക്കു നടപ്പാക്കാവുന്ന പദ്ധതി 232 കോടി രൂപയിലെത്തിച്ചു മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയെ വഴി വിട്ടു സഹായിച്ച കേസിലും അന്വേഷണമില്ല. അടിമുടി അഴിമതിയിൽ മുങ്ങിയ കെ ഫോൺ കരാറും മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിന്റെ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണെന്നു വ്യക്തമാണ്. പക്ഷേ കെസുമില്ല, അന്വേഷണവുമില്ല. നിലവാരം കുറഞ്ഞ ചൈനീസ് കേബിളുകൾ ഉപയോഗിച്ച് നിർമിച്ച കെ ഫോൺ പദ്ധതിക്കെതിരേ ഓരോ ദിവസവും അഴിമതിക്കഥകൾ പുറത്തു വരികയാണ്. അപ്പോഴും പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാനല്ലാതെ, ഈ അഴിമതിക്കു പിന്നിലെ തീവെട്ടിക്കൊള്ളയെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടുന്നില്ല.
ബ്രഹ്‌മപുരത്തെ മാലിന്യ മലയ്ക്കു തീയിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെയോ ഇടപാടുകാരെ സംരക്ഷിക്കാൻ ശ്രമിച്ച തദ്ദേശ മന്ത്രിക്കെതിരെയോ ഒരു നടപടിയുമില്ല.
തനൂർ ബോട്ട് ദുരന്തം ക്ഷണിച്ചു വരുത്തിയ മന്ത്രി അബ്ദു റഹ്‌മാനെതിരെ കേസില്ല, കാട്ടാക്കട ക്രിസ്ത്യൻ കോളെജിന്റെ പേരിൽ വ്യാജരേഖ ചമച്ച മുൻ എസ്എഫ്ഐ നേതാവ് ഇപ്പോഴും റോഡിലിറങ്ങി വിലസുന്നു. ഒരു കേസുമില്ല, അന്വേഷണവുമില്ല. മഹാരാജാസ് കോളെജിന്റെ പേരിൽ വ്യാജ സീലും ലെറ്റർപാഡും ചമച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടിയ വിദ്യയെന്ന യുവതി ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നു.
ഇങ്ങനെ എത്രയെത്ര കേസുകൾ മൂടിക്കെട്ടി വച്ച ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും വേട്ടയാടാനിറങ്ങിയത്. എന്താണു പ്രതിപക്ഷ നേതാവ് ചെയ്ത കുറ്റം? 2018ലെയും 19ലെയും പ്രളയത്തിനിരയായവർക്ക് സഹായമെത്തിക്കുന്ന പുനർജനി പദ്ധതിയിൽ അനധികൃത വിദേശഫണ്ട് കൈപ്പറ്റിയത്രേ. ഇതു നിലനിൽക്കത്തക്ക കേസല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന് ഒരിക്കൽ സ്പീക്കർ തന്നെ നിയമസഭയിൽ റൂളിംഗ് നൽകിയതുമാണ്. പിന്നെന്തിനാണ് ഈ കേസ് വീണ്ടും കുത്തിപ്പൊക്കി കേസാക്കിയത്?
കാരണം വ്യക്തം. അമേരിക്കയിൽ സന്ദർശനം നടത്തി, അളവില്ലാതെ പണപ്പിരിവ് നടത്തുന്ന മുഖ്യമന്ത്രിയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിന്റെ കൊതിക്കെറുവ്. ഒരു രൂപ പോലും കമ്മിഷനോ കൈക്കൂലിയോ കൈപ്പറ്റാതെ സ്വന്തം നിയേോജകണ്ഡലത്തിലെ നിരാലംബർക്കു വീടു വച്ചു കൊടുത്ത സതീശനെതിരേ വിജിലൻസിനെ കൊണ്ട് കെസേടുപ്പിച്ച് പ്രതിപക്ഷ നാവടപ്പിക്കാനാണു ഭാവമെങ്കിൽ വെടിക്കെട്ടുകാരനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുതെന്നു മാത്രം പറയട്ടെ.
സതീശനെതിരായ കേസിന്റെ ഹാംഗ് ഓവർ മാറുന്നതിനു മുൻപാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം. പാർലമെന്റ് അംഗം പോലുമല്ലാതിരുന്ന കാലത്ത് പാർലമെന്റ്
സുധാകരൻ അക്കൗണ്ട്സ് കമ്മിറ്റി അംഗമെന്ന നിലയിൽ മോൻസൺ മാവുങ്കലിനെ സഹായിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മോൻസൺ മാവുങ്കലിന്റെ സന്തത സഹചാരിയായ അനിത പുല്ലയിലിനെ ലോക കേരള സഭയുടെ പേരിൽ സർക്കാർ ചെലവിൽ ആദരിച്ചിരുത്തി തട്ടിപ്പിനു മസാല പുരട്ടിയവരാണ് ഇല്ലാക്കഥ മെനഞ്ഞ് സുധാകരനെ വിരട്ടാൻ നോക്കുന്നത്.
പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, പിണറായിക്കും പാർട്ടിക്കുമെതിരേ വാർത്തകൾ കണ്ടെത്തുന്ന മാധ്യമ പ്രവർത്തകരെയും കൈവിലങ്ങണിയിച്ചു കാരാഗ്രഹത്തിലാക്കാനാണ് പിണറായിസത്തിന്റെ പുതിയ നീക്കം. ഈ വൃഥാ വ്യായാമങ്ങളിൽ നിന്ന് ഒരു പാഠം നിങ്ങൾ പഠിച്ചേ മതിയാകൂ. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും നിങ്ങൾ നടത്തുന്ന കള്ളത്തരങ്ങൾ ഇനിയുമിനിയും പുറത്തു കൊണ്ടുവരാൻ പ്രതിപക്ഷത്തിനു നൽകുന്ന ഊർജമാണ് സതീശനും സുധാകരനും എതിരായ കേസുകൾ.
Kuwait
വയനാട് പുനരധിവാസ പദ്ധതി : ഒ.ഐ.സി.സി കുവൈറ്റ് ഓണാഘോഷം മാറ്റിവെച്ചു!
കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷം മാറ്റിവെച്ചു! വയനാട് ദുരന്തത്തെ തുടർന്ന് ഈ വര്ഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അറിയിച്ചു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈറ്റിന്റെ ആദ്യഗഡു അഞ്ചുല ലക്ഷം രൂപയിൽ നിന്നും പത്ത് ലക്ഷം രൂപയായി ഉയർത്തുന്നതിനും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിതീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന വാർത്ത കുറിപ്പിൽ അറിയിച്ചു. ഇതിനു പുറമെ ദുരന്തത്തോടനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ വകയായ പ്രത്യക ധനസഹായങ്ങളും പുരോഗമിക്കുന്നുണ്ട്.
Featured
2024 ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കും ഈ വര്‍ഷത്തേതെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സര്‍വിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 1991-2020 ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.54 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലുടനീളം ഏറിയ ചൂട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ ആഗോള ശരാശരി താപനില 1.5സെല്‍ഷ്യസ് കവിഞ്ഞ 14 മാസകാലയളവില്‍ 13ാമത്തെ മാസമായി ആഗസ്റ്റ് മാറി.
2015നു ശേഷം ഏറ്റവും തണുപ്പുള്ള വേനല്‍ക്കാലം ആയിരുന്നിട്ടും യൂറോപ്പില്‍ ഭൂരിഭാഗത്തും ശരാശരി വേനല്‍ക്കാലത്തേക്കാള്‍ ചൂട് അനുഭവപ്പെട്ടു. ഈ വര്‍ഷം ഇതുവരെയുള്ള ആഗോള ശരാശരി താപനില 0.7ഇ ആണ്. ഇത് 1991-2020 ലെ ശരാശരിയേക്കാള്‍ ഏറ്റവും ഉയരത്തിലാണ്. ഇതിന്റെ പ്രതിഫലനമായി ലോകമെമ്പാടും ഉഷ്ണതരംഗങ്ങളും തീവ്രമായ കാലാവസ്ഥാ ആഘാതങ്ങളും സംഭവിച്ചു. ഈ വേനല്‍ക്കാലത്ത് താപനിലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്നും കോപ്പര്‍നിക്കസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു.
യൂറോപ്പിലുടനീളം വേനല്‍ക്കാലത്ത് താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഓസ്ട്രിയ അവരുടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സ്പെയിന്റെ ഏറ്റവും ചൂടേറിയ മാസമായി ആഗസ്റ്റ് മാറി. യൂറോപ്പിലുടനീളമുള്ള തെക്ക്- കിഴക്കന്‍ പ്രദേശങ്ങളില്‍ ചൂട് കേന്ദ്രീകരിക്കുമ്പോള്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുകെ, പോര്‍ച്ചുഗലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഐസ്ലാന്‍ഡ്, തെക്കന്‍ നോര്‍വേ എന്നിവിടങ്ങളില്‍ ഇത് തണുപ്പേറ്റി.
ആഗോള താപനില വര്‍ധനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെങ്കിലും എല്‍ നിനോ മൂലമുള്ള സ്വാഭാവിക കാലാവസ്ഥാരീതിയാണ് 2023ലും 24ലും റെക്കോര്‍ഡ് ചൂടിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ എല്‍ നിനോ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതല താപനിയേറ്റി. ഉയര്‍ന്ന സമുദ്രോപരിതല താപനില അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ചൂട് പ്രസരണം ചെയ്തു. എല്‍ നിനോ അവസാനിച്ചെങ്കിലും ആഗോള താപനില വര്‍ധിപ്പിക്കുന്നതിലുള്ള ഇതിന്റെ പങ്ക് 2024നെ മൊത്തത്തില്‍ സ്വാധീനിക്കും. വരും മാസങ്ങളില്‍ ലാ നിനയുടെ തണുത്ത ഘട്ടത്തിലേക്ക് പസഫിക് മേഖല കടക്കുമെന്ന് ആസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞര്‍ കരുതുന്നു.
Featured
ഉത്തര കൊറിയയിലെ വെള്ളപ്പൊക്കത്തില്‍ ആയിരങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് 30 ഉദ്യോഗസ്ഥര്‍ക്ക് വധ ശിക്ഷ നല്‍കി കിം ജോങ് ഉന്‍
പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
15,400 ആളുകള്‍ക്ക് പ്യോംങ്യാങില്‍ അഭയമൊരുക്കുകയും ചെയ്തു. എന്നിരുന്നാലും, വെള്ളപ്പൊക്കത്തില്‍ നിരവധിയാളുകള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കിം നിഷേധിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login