Connect with us
48 birthday
top banner (1)

Featured

മോദിയുടെ വികസിത് ഭാരത് സന്ദേശം: ഉടൻ നിർത്തിവെയ്ക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

Avatar

Published

on

കേന്ദ്ര സർക്കാരിന്റെ വാട്സാപ്പ് സന്ദേശം വികസിത് ഭാരത് ഉടൻ നിർത്തിവെയക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഇലക്​ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. കേന്ദ്രസർക്കാരിൻ്റെ നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ വാട്സാപ്പിൽ പ്രചരിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മോദി സർക്കാരിൻ്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്ന വാട്സാപ്പ് സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

മാർച്ച് 16ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 18ന് ലക്ഷക്കണക്കിന് വാട്സാപ്പ് ഉപയോക്താക്കൾക്ക് വികസിത് ഭാരത് സമ്പർക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നു. സ്ഥാനാർഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.

Advertisement
inner ad

മോദി സർക്കാരിൻ്റെ 10 വർഷത്തെ വികസന നേട്ടങ്ങളാണ് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാനുള്ള അഭ്യർത്ഥനയും സന്ദേശത്തിലുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്.

Advertisement
inner ad

Featured

പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍

Published

on


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു

Advertisement
inner ad

കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏതറ്റംവരെയും പോകും: വി ഡി സതീശൻ

Published

on

ചേലക്കര: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ വന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട ചില ഉദ്യോഗസ്ഥന്‍മാര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വീടുകളില്‍പോയി വോട്ട് ചെയ്യുന്ന പ്രക്രിയ സുതാര്യമല്ലാതെ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും കൂടാതെ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും നിബന്ധനകള്‍ക്ക് അനുസരിച്ച് കവറില്‍ ഒട്ടിച്ച് ബാലറ്റ് ബോക്‌സില്‍ ഇടേണ്ടതാണ്. ഇത് അസാധുവാക്കാനുള്ള ശ്രമങ്ങള്‍ പല ഉദ്യോഗസ്ഥന്‍മാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട്. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സുതാര്യമല്ലാതെ ഈ വോട്ട് രേഖപ്പെടുത്തുകയും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീന്‍ മുന്നറിയിപ്പ് നല്‍കി.

Advertisement
inner ad
Continue Reading

Featured

എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി

Published

on

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് രാഷ്ടീയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പാലക്കാട് പോരാട്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആശയ പോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

സരിന്‍ രാഷ്ട്രീയവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പറയുന്നില്ല. എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. വരുന്നവരെ ഒക്കെ കൈ കഴുകി സ്വീകരിക്കുന്ന പാര്‍ട്ടി ആകാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അതാണ് സരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പറ്റിയത്.

Advertisement
inner ad

സരിനെ കോണ്‍ഗ്രസ് നടത്തിയിരുന്ന ഒരു പോരാട്ടത്തിലും കണ്ടിട്ടില്ല. സരിനെ ഒറ്റപ്പാലത്ത് നിര്‍ദേശിച്ചത് കെപിസിസി അല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരല്ല പാര്‍ട്ടി വിട്ടവര്‍. സരിന്‍ പറയേണ്ടത് രാഷ്ട്രീയമാണ്, കൈ കൊടുക്കുന്നതല്ല പറയേണ്ടതെന്നും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗൗരവമായ പ്രശ്നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Advertisement
inner ad
Continue Reading

Featured