മോ‌ദി സർക്കാർ സർവത്ര പരാജയം, ജനം കണക്ക് തീർക്കുമെന്നു സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: സമസ്ത മേഖലയിലും പരാജയപ്പെട്ട നരേന്ദജ്ര മോദി സർ‌ക്കാർ ജനങ്ങൾക്കു മുന്നിൽ കണക്കു പറയുമെന്ന് കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ആസന്നമായ തെരഞ്ഞെടുപ്പിൽ ജനവിധി തങ്ങൾക്കെതിരാവുമെന്ന മുൻവിധിയാണ് കാർഷിക മേഖലയിൽ നടപ്പാക്കിയ മൂന്നു കരിനിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. സ്വതന്ത്ര ഭാരതം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. ഈ വെല്ലുവിളി ഏറ്റെടുത്തു പരാജയപ്പെടുത്തിയ കർഷകർ മോദിക്കും കൂട്ടർക്കും നൽകിയത് വലിയൊരു പാഠമാണ്. അതുൾക്കൊണ്ടാണു നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമായതെന്നും സച്ചിൻ പൈലറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമരം ചെയ്ത കർഷകരെ മർദിച്ചൊതുക്കി. കൊലയ്ക്കു കളമൊരുക്കി. തീവ്രവാദികളെന്നു മുദ്രകുത്തി. നക്സലുകളെന്നു വിളിച്ചാക്ഷേപിച്ചു. പക്ഷേ, അന്നംതരുന്ന കർഷകർ കുലുങ്ങിയില്ല. അവരുടെ പ്രതിഷേധ ജ്വാലയ്ക്കു മുന്നിൽ നരേന്ദ്രമോദിയുടെ ധാർഷ്ട്യം വെണ്ണീറായെന്നും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.
തങ്കലിപികളിൽ എഴുതപ്പെട്ട സമര ചരിത്രമാണിത്. പ്രധാനമന്ത്രിയെക്കൊണ്ട് മാപ്പ് പറയിച്ചു. ​ഗത്യന്തരിമില്ലാതെ നിയമങ്ങൾ പിൻവലിപ്പിച്ചു. എല്ലാവർക്കും മീതേയാണു താനെന്ന മോദിയുടെ ധാർഷ്ട്യമാണ് ഇല്ലാതായത്. എല്ലാത്തിനും മീതേയാണ് ജനശക്തിയെന്നൂു കർഷകർ തെളിയിച്ചു. തെരഞ്ഞെടുപ്പാണ് മോദിയുടെ ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മോദിക്കു ചുട്ട മറുപടി നൽകുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
രാജസ്ഥാൻ കോൺ​ഗ്രസ് പാർട്ടിയിൽ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ.2023 ൽ വീണ്ടും അധികാരത്തിൽ തിരിച്ച് വരികയാണ് ലക്ഷ്യം .
അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും ഇപ്പോൾ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ബിജെപിയുടെ നയങ്ങൾ ജനങ്ങൾ തള്ളി കളഞ്ഞു. സ്ത്രീകൾ മുന്നോട്ട് വരണമെന്നാണ് കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നും പൈലറ്റ് പറഞ്ഞു. മന്ത്രിസഭ പുനസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണെന്നും സച്ചിന പൈലറ്റ് പറഞ്ഞു.
പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി തന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

Related posts

Leave a Comment