Featured
മോദി V/S “ഇന്ത്യ”
ദേശീയ രാഷ്‌ട്രീയ ചരിത്രത്തിൽ 2023 ജൂലൈ 18 സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് ഏകാധിപത്യ ഭരണ ശൈലി എന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള രാഷ്‌ട്രീയ മഹായാനത്തിന് ഈ ദിവസമാണ് ബെംഗളൂരുവിൽ തുടക്കം കുറിച്ചത്. ഇന്ത്യൻ നാഷണൽ ഡവലപ്മമെന്റൽ ഇൻക്ലൂസിവ് അലയൻസ്- “ഇന്ത്യ” എന്ന പേരിൽ പുതിയൊരു രാഷ്‌ട്രീയ മുന്നേറ്റത്തിന് ബംഗളൂരുവിൽ ചേർന്ന 26 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കോൺക്ലേവ് രൂപം നൽകി.
എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ് ഈ സഖ്യത്തിന്റെ കാതൽ. ലക്ഷ്യം ഭരണത്തുടർച്ചയ്ക്കുള്ള നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിനു തടയിടുക എന്നതും. രാഹുൽ ഗാന്ധിയാണ് ഇന്ത്യ എന്നു സഖ്യത്തിനു പേരിട്ടത്. മറ്റുള്ളവർ അത് അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ പേരു കേട്ടപ്പോൾത്തന്നെ നരേന്ദ്ര മോദിയും ബിജെപിയും ഒന്നു പേടിച്ചു. ഈ പേരിനെ കോടതി കയറ്റി ഭയപ്പെടുത്താനാണ് അവരുടെ ഇപ്പോഴത്തെ നീക്കം.
വിഘടനത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീത്തിനുള്ള ബദലാണ് “ഇന്ത്യ” എന്ന പുതിയ സഖ്യം. തകർന്നടിഞ്ഞുപോയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിച്ചിച്ച് പുതിയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഡവലപ്മെന്റൽ അജൻഡയാണ് പുതിയ പ്രതിപക്ഷ സഖ്യത്തിനുള്ളത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈനൻ തുടങ്ങിയ സർവ മതങ്ങളെയും ഇന്ത്യയുടെ ഭിന്ന സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസിവ് കാഴ്ചപ്പാടാണ് “ഇന്ത്യ” എന്ന പേരിനെ അന്വർഥമാക്കുന്നത്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള സകല സംസ്കാരങ്ങളെയും അത് ഉൾക്കൊള്ളുന്നു. പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ വേർതിരിക്കാതെ സമസ്ത ജനങ്ങളെയും സമഭാവനയോടെ ഉൾക്കൊള്ളുന്നതാണ് അതിന്റെ പ്രത്യേകതയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്റിലെ മികച്ച ഭൂരപിക്ഷത്തിനു പുറമേ ആകെയുള്ള 28 സംസ്ഥാനങ്ങളിൽ 15 ഇടത്താണ് ബിജെപിക്കോ അവരുടെ സഖ്യ കക്ഷികൾക്കോ ഭരണമുള്ളത്. “ഇന്ത്യ” സഖ്യത്തിലെ 11 കക്ഷികളും വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു പുറമേ, രണ്ടു സംസ്ഥാനങ്ങളിൽ ഭരണമുള്ള ആം ആദ്മി പാർട്ടി, പാർലമെന്റിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷ കക്ഷിയായ തൃണമുൽ കോൺഗ്രസ്, മൂന്നാമത്തെ വലിയ കക്ഷി ഡിഎംകെ, ബിഹാറിൽ ഭരണത്തിലുള്ള ഐക്യ ജനതാദൾ, കേരളത്തിൽ ഭരണത്തിലുള്ള ഇടതു മുന്നണി തുടങ്ങിയ കക്ഷികളെല്ലാം സംയുക്ത പ്രതിപക്ഷ ഐക്യ നിരയിലുണ്ട്.
രാഹുൽ ഗാന്ധിയുടെയും കൺഗ്രസിന്റെയും വലിയ ത്യാഗത്തിന്റെ സൃഷ്ടിയാണ് ഈ സഖ്യം. നിതീഷ് കുമാറിനെയും മമത ബാനർജിയെയും അരവിന്ദ് കേജരിവാളിനെയും മറ്റനേകരെയും ഈ സഖ്യത്തിൽ ഉൾപ്പെടുത്തണണമെങ്കിൽ കോൺഗ്രസ് വളരെ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടി വരും. ആ സന്നദ്ധതയാണ് ആദ്യം പറ്റ്നയിലും ഇപ്പോൾ ബംഗളൂരുവിലും ഇനി മുംബൈയിലും കൺഗ്രസ് പ്രകടമാക്കുന്നത്.
ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ നിന്നു വളരെ ഭീതിതവും ഭീകരവുമാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരെന്ന് ഏതു കുഞ്ഞിനു പോലും ഇപ്പോൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്.
കഴിഞ്ഞ 75 വർഷമായി നമ്മൾ പരിപാലിച്ചു പോറ്റിയ ജനാധിപത്യം ശക്തമായ ഏകാധിപത്യത്തിലേക്കും മതാന്ധതയിലേക്കും വഴിമാറുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. ഈ അപകടത്തിൽ നിന്നുള്ള രാജ്യത്തിന്റെ രക്ഷാകവചമാണ് “ഇന്ത്യ” എന്ന പുതിയ പ്രതിപക്ഷ ഐക്യനിര. പൊതു തെരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കൂട്ടായ്മയാണ് ഈ സഖ്യം.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ വലിയ വെല്ലുവിളിയാണ് നേരിടാനിരിക്കുന്നത്. 2019ലെ അവരുടെ സഖ്യത്തിലെ പല പ്രമുഖരും ഇപ്പോൾ അവർക്കൊപ്പമില്ല. പല സംസ്ഥാനങ്ങളിലും അവർ നേടിയ മിന്നുന്ന വിജയം ഇന്ന് വെറും ഓർമ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും (26) രാജസ്ഥാനിലും (25) മുഴുവൻ സീറ്റുകളും ബിജെപി നേടി. മധ്യപ്രദേശിൽ 29ൽ 28 സീറ്റും അവർക്കായിരുന്നു. കർണാടകത്തിൽ 28ൽ 25 സീറ്റിലും എൻഡിഎ വിജയിച്ചു. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിശ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ് തുടങ്ങി വടക്കേ ഇന്ത്യയിലെമ്പാടും ബിജെപിക്ക് വൻ ഭൂരിപക്ഷം കിട്ടി. അങ്ങനെയാണ് അവർ ലോക്സഭയിൽ 300 സീറ്റ് കടന്നത്. എന്നാൽ പുതിയ പ്രതിപക്ഷ ഐക്യ സഖ്യത്തോടെ ഈ വോട്ട് ബാങ്ക് വല്ലാതെ ചുരുങ്ങും. സഖ്യത്തിനു ഫലപ്രദമായി പ്രവർത്തിക്കാനായാൽ ബിജെപിയുടെ കക്ഷിനില 200 ൽ തേഴേക്കു വരാമെന്നാണ് പൊതുവേ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാധ്യതയും സാഹചര്യവും വളരെ മുമ്പേ, നൊബേൽ തേതാവ് അമർത്യാ സെൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇന്ത്യ ഒരു ഫെഡറൽ സ്റ്റേറ്റാണ്. ഭിന്ന സംസ്കാരങ്ങളുടെയും ഭാഷകളുടെയും ജാതി സമുദായങ്ങളുടെയുമൊക്കെ സമ്മിശ്രം സമ്മേളനമാണ് ഇന്ത്യയുടെ ദേശീയത. അവയുടെ ഓരോന്നിന്റെയും തിരസ്കരണമാണ് ബിജെപി പരീക്ഷിക്കുന്നതും പയറ്റി നോക്കുന്നതും. 38 അംഗ എൻഡിഎ സഖ്യത്തിൽ അവരുടെ ആശ്രിതന്മാരായ ചില കക്ഷികളുണ്ടെന്നല്ലാതെ, ദിശാബോധമുള്ള പ്രാദേശിക കക്ഷികളുടെ എണ്ണം തീരെയില്ല. അതിൽത്തന്നെ 22 കക്ഷികളും പാർലമെന്റിൽ ഒരാൾ പോലുമില്ലാത്ത ഈർക്കിൽ പാർട്ടികളുമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞതു പോലെ അവിടെ എല്ലാവരും നരേന്ദ്ര മോദിക്കു മാത്രം മാലയിട്ടു സ്വീകരിക്കുന്നു. എന്നാൽ “ഇന്ത്യ” എന്ന പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ അവസ്ഥ അതല്ല. എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും പ്രദേശങ്ങളെയും ഭാഷയെയും ഒക്കെ ഉൾക്കൊള്ളുന്നതാണ് പുതിയ ഇന്ത്യയുടെ നയം. അതിന്റെ നേതാക്കളെ എല്ലാവരെയും മാലയിട്ടു സ്വീകരിക്കാനാളുണ്ട്. ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മധ്യത്തിലുമുള്ള പ്രമുഖ പ്രാദേശിക കക്ഷികളെല്ലാം പുതിയ സഖ്യത്തിലുണ്ട്. പ്രാദേശിക തലത്തിൽ പരസ്പരം മത്സരിക്കുകയും എന്നാൽ ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകുകയും വേണമെന്ന നിർബന്ധ ബുദ്ധിയുള്ളവരാണ് അവരെല്ലാം. കേരളത്തിലെ ഇടതു മുന്നണിയും പശ്ചിമ ബംഗാളിലെ തൃണമുൽ കോൺഗ്രസും ഡൽഹിയിലെ ആം ആദ്മി പാർട്ടിയുമൊക്കെ ചില ഉദാഹരണങ്ങളാണ്.
നിലവിൽ സോണിയ ഗാന്ധി അധ്യക്ഷയായ യുപിഎ സഖ്യമയാണ് “ഇന്ത്യ” എന്ന പുതിയ സഖ്യമായി വിപുലപ്പെടുത്തപ്പെട്ടത്. പുതിയ സഖ്യം നിലവിൽ വരുന്നതോടെ പഴയ യുപിഎ സഖ്യം ഇല്ലാതാകും. 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച ഈ മുന്നണി രാജ്യത്തെ ഏറ്റവും മികച്ച മതേതര ജനാധിപത്യ സഖ്യമായിരുന്നു. പ്രധാനമന്ത്രി പദത്തിലടക്കം കോൺഗ്രസ് വിചാരാധിഷ്ഠിതമായ വിട്ടുവീവ്ഴ്ചയ്ക്ക് സന്നദ്ധത അറിയിച്ചു കഴിഞ്ഞു. രണ്ടു തരത്തിലാണ് ഇതിനെ കോൺഗ്രസ് കാണുന്നത്. ഒന്ന്; തെരഞ്ഞെടുപ്പിനു മുൻപ് സംയുക്ത ദേശീയ പ്രതിപക്ഷ ഐക്യം. അതുവഴി ബിജെപിയുടെ മൂന്നാമുഴത്തിനു ശക്തമായ ബദൽ. അതു സാധ്യമായിക്കഴിഞ്ഞു. രണ്ട്: തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാർ രൂപീകരണത്തിന് സമവായത്തിലൂടെ പുതിയ സാരഥ്യം. അതും അസാധ്യമല്ല.
തിരസ്കരണമല്ല, ഉൾക്കൊള്ളലാണ് ഇന്ത്യയുടെ സംസ്കാരം. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭരണാധികാരികളെയും കച്ചവടക്കാരെയും മതങ്ങളെയുമൊക്കെ ഇന്ത്യ ഓരോ കാലത്തും സ്വീകരിച്ചിട്ടുണ്ട്. അതേ സമയം, ഇന്ത്യ എന്ന സംസ്കാരത്തെ ഒരാൾക്കും അടിയറ വച്ചിട്ടുമില്ല. ഇന്ത്യ എന്ന വിശാല പ്രതിപക്ഷ സഖ്യവും ഇതേ പാതയിലാണ്. സഖ്യത്തിലെ ആരും ആരെക്കാളും വലുതല്ല, തീരെ ചെറുതമല്ല. രാജ്യം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ അതിജീവിക്കാൻ “ഇന്ത്യ” സഖ്യം 2024ൽ വിജയിച്ചേ പറ്റൂ. അതിനുള്ള അടിത്തറ ഒരുക്കങ്ങളാണ് ഇപ്പോൾ രാജ്യമെങ്ങും നടക്കുന്നത്.
Featured
ഉത്രാടപാച്ചിലിൽ മലയാളികൾ; ഇന്ന് ഒന്നാം ഓണം
ഇന്ന് ഉത്രാടം. അത്തം തൊട്ട് തുടങ്ങിയ ആഘോഷനാളുകൾ തിരുവോണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സദ്യവട്ടങ്ങൾ ഒരുക്കാനും ഒണക്കളികളിൽ പങ്കെടുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലുമുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരക്കിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്.
Featured
അണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം: ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നീട്ടി
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആനയറ വേൾഡ് മാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അണ്ടർ വാട്ടർ അക്വാ ടണലിൽ കടൽക്കാഴ്ചകൾ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നാലുമണിക്കൂർ ദീർഘിപ്പിച്ചു. ഇന്നു മുതൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം രാത്രി 11 വരെയാണ് നീട്ടിയത്.
മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന നഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.
തലസ്ഥാന നഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ തുടരും.
കടലിനടിയിലെ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം, വർണത്തത്തകളെ ഓമനിക്കാം, അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റാം. ജീവലോകത്തിലെ അപൂർവകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്നത്. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങിയവ പെറ്റ് ഷോയിലുണ്ട്. പ്രദർശന നഗരിയിലെ സെൽഫി പോയിന്റുകളാണ് മറ്റൊരു ആകർഷണം. ഈ പോയിന്റുകളിൽ നിന്ന് അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ചിത്രമെടുക്കാനാകും.
Featured
ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ ഡ്രൈവിങ്; 9 വിദ്യാർഥികൾക്ക് നോട്ടീസയച്ച് പോലീസ്
കോഴിക്കോട്∙ ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 9 വിദ്യാർഥികൾക്കു നോട്ടീസ് നൽകി പൊലീസ്. സംഭവത്തിൽ 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോളജിലെ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് ആഡംബര കാറുകളിൽ റോഡിലൂടെ അപകടകരമായ രീതിയിൽ വിദ്യാർഥികൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login