‘ അവരെന്നെ വിളിക്കുന്നത് 007 എന്നാണ് ‘ ; മോദിയെ ട്രോളി തൃണമൂൽ നേതാവ്

പ്രധാനമന്ത്രിക്കെതിരെ ട്രോളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രി . ‘അവരെന്നെ വിളിക്കുന്നത് 007 എന്നാണ് ‘ എന്ന ടാഗോടുകൂടി ജെയിംസ് ബോണ്ട് പോസ്റ്ററിൽ മോദിയുടെ തല വെട്ടിച്ചേർത്താണ് ട്രോൾ നിർമിച്ചിരിക്കുന്നത് . 007 എന്നതിന് വികസനം -0 , സാമ്പത്തിക വളർച്ച -0 , ഭരണരംഗത്തെ പിടിപ്പുകേട് – 7 വർഷം എന്ന പരിഹാസരൂപേണയുള്ള വിശദീകരണവും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട് .

പ്രധാനമന്ത്രിയുടെ ഓഫീസിൽ നരേന്ദ്രമോദി 7 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസിന്റെ വിമർശന ട്രോൾ .ട്രോൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Related posts

Leave a Comment