Connect with us
,KIJU

Kerala

മോദിക്കു രാജ്യം വിട്ട് ഓടിപ്പോകേണ്ടി വരും: ലാലു പ്രസാദ് യാദവ്

Avatar

Published

on

പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലിപ്പീൻസിന്റെ മുൻ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിനെപ്പോലെ രാജ്യം വിട്ട് ഓടിപ്പോകേണ്ടിവരുമെന്ന് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. മണിപ്പുർ വിഷയത്തിൽ അദ്ദേഹം തെറ്റ് ചെയ്‌തെന്നും അതിനാലാണ് മണിപ്പൂരിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്താത്തതെന്നും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിലാണ് ലാലു യാദവിന്റെ പ്രതികരണം.

“പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റക്കാരനാണ്, അതിനാലാണ് അദ്ദേഹത്തിന് അത് നേരിടാൻ കഴിയാത്തത്” ലാലു പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ മോദി വിദേശത്ത് സ്ഥിരതാമസമാക്കുമെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ചതിനെ കുറിച്ചും ആർജെഡി മേധാവിയോട് ചോദിച്ചു. ഇതിൽ അദ്ദേഹം തന്റെ പ്രസ്‌താവന ആവർത്തിച്ചു.

Advertisement
inner ad

തന്റെ രാജ്യം വിട്ടുപോയ ഫിലിപ്പീൻസിന്റെ മുൻ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസിനെപ്പോലെ പ്രധാനമന്ത്രിക്ക് ഓടിപ്പോകേണ്ടിവരുമെന്ന് ലാലു പരിഹസിച്ചു. “അദ്ദേഹം പുറത്ത് ഇടം കണ്ടെത്തും. അദ്ദേഹത്തിന് മാർക്കോസിനെ (ഫെർഡിനാൻഡ് മാർക്കോസ്) പോലെ ഓടിപ്പോകേണ്ടിവരും. അദ്ദേഹം തെറ്റ് ചെയ്‌തു” ലാലു യാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി മോദിയ്ക്ക് ആശങ്കയുണ്ടെന്നും, വിദേശത്ത് അഭയം തേടാൻ ശ്രമിക്കുമെന്നും ലാലു പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി നടത്തിയ “ക്വിറ്റ് ഇന്ത്യ” പരിഹാസത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ലാലു ഇക്കാര്യം പറഞ്ഞത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

on



മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Alappuzha

സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ

Published

on


ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ വർധനവ് പ്രതീക്ഷിക്കാം.

Advertisement
inner ad
Continue Reading

Featured