Connect with us
48 birthday
top banner (1)

Kerala

മോദി-പിണറായി കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് കെ.മുരളീധരൻ എംപി

Avatar

Published

on

വടകര: മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫിന്റെ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കെ.മുരളീധരൻ എംപി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് വടകര കോട്ടപ്പറമ്പിൽ നടന്ന സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം ശത്രുതാ മനോഭാവം പുലർത്തുമ്പോഴും പിണറായി സർക്കാരിനോട് മൃദു നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനു കാരണം മോദിയും പിണറായിയും തമ്മിലുള്ള അന്തർധാരയാണെന്ന് മുരളീധരൻ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന അഴിമതി കേസുകളിൽ പിണറായിയെ വഴിവിട്ട് സഹായിക്കുകയാണ് മോദി. പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളപ്പണക്കേസിൽ നിന്നു പിണറായി സംരക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പിണറായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ ബോധമുള്ളവർ ജാഗ്രത പാലിക്കണമെന്നും മുരളീധരൻ .ആവശ്യപ്പെട്ടു.പിണറായിയുടെ ഭരണത്തിൽ സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെട്ടതായി കെ. സുധാകരൻ എംപി. സംസ്ഥാനത്തെ ഭരണസംവിധാനം നിശ്ചലമാണ്. ഏതുവിധേനയും പണമുണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന് മോദിയുടെ ഒത്താശയുമുണ്ട്. ലാവലിൻ കേസ് അനന്തമായി നീളുന്നതും ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ശിവശങ്കരന്റെ കൂട്ട് പ്രതിയായ പിണറായിക്കെതിരെ നടപടി ഇല്ലാത്തതും ഇതിനുദാഹരണമാണെന്ന് സുധാകരൻ പറഞ്ഞു.ഒരു മഹാ യുദ്ധത്തിനുള്ള അങ്ക പുറപ്പാടിലാണ് നമ്മളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഘപരിവാറിന്റെ വർഗീയ ഫാസിസത്തെ ഭാരതത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുക, കേരളത്തിലെ അഴിമതിക്കാരും ധിക്കാരികളുമായ ഭരണാധികാരികൾക്ക് താക്കീത് നൽകുക എന്നീ രണ്ട് ദൗത്യങ്ങളാണ് കാലം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കാണ്. ഓരോ കോൺഗ്രസ് പ്രവർത്തകരും അനിവാര്യമായ ഈ ദൗത്യം ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.എം.കെ. രാഘവൻ, ജെബി മേത്തർ,പി.എം.നിയാസ്,കെ.ജയന്ത്, പാറക്കൽ അബ്ദുള്ള,പി.എം.ജോർജ്, കെ.ബാലനാരായണൻ എന്നിവർ പ്രസംഗിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured