മോഡി-പിണറായി നികുതിയൂറ്റ് കേന്ദ്രം ; ഇന്ധന നികുതി ഭീകരതക്കെതിരെ പെട്രോൾ പമ്പുകൾക്ക് പുതിയ പേര് നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം

.

ഇന്ധന നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ജീസ് ഓഫീസിന് മുന്നിലെ പെട്രോൾ പമ്പിലാണ് ഇന്ധന വിലയിലെ കേന്ദ്ര, സംസ്ഥാന നികുതി ഈടാക്കുന്നത് കണക്ക് സഹിതം വ്യക്തമാക്കുന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. ബോർഡിൽ മോഡി – പിണറായി നികുതിയൂറ്റ് കേന്ദ്രം എന്ന് വ്യക്തമാക്കിയിട്ടുള്ളത് . പ്രതിഷേധം സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എഉത്ഘാടനം ചെയ്തു.

ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്ന സർക്കാരുകളാണ് കേന്ദ്രവും, സംസ്ഥാനവും ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സാധാരണ ജനങ്ങൾ പെട്രോളിന് അല്ല നികുതിയുടെ പേരിലാണ് പണം കൊടുക്കേണ്ടി വരുന്നതെന്നും പെട്രോൾ പമ്പുകൾ നികുതിയൂറ്റ് കേന്ദ്രങ്ങളാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്. സംസ്ഥാന ഭാരവാഹികളായ ഷജീർ നേമം, വിനോദ്‌ കോട്ടുകാൽ, അഖിൽ ജെ.എസ് , ശരത് എജി, അനീഷ് കാട്ടാക്കട, അജയ് കുര്യാത്തി, രാജാജി നഗർ മഹേഷ്, ഫെബിൻ, റ്റി.ആർ രാജേഷ്, , ജില്ലാ ഭാരവാഹികളായ വിഷ്ണു വഞ്ചിയൂർ, മൈക്കിൾ രാജ് മഹീൻ പഴഞ്ചിറ, പ്രഷോബ്, നീതു, പ്രതീഷ് മുരളി, അജിത് ഡി എസ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment