Connect with us
lakshya final

News

മോദി രാജ്യത്ത് വിദ്വേഷം പരത്തുന്നു; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മണികണ്ഠൻ കെ പേരലി

Published

on

ന്യൂഡൽഹി: ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ ജനങ്ങൾ അവരുടെ ഭാവിയെ സംബന്ധിച്ച് ആശങ്കാകുലരാണെന്നും വിദ്വേഷം വർധിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം, തൊഴിലില്ലായ്മ കൂടുന്നത് എന്നിവ ജനങ്ങളിൽ ആശങ്ക കൂട്ടുകയും വിദ്വേഷം വർധിപ്പിക്കുന്നതിനിടയാക്കുകയുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാംലീല മൈതാനത്ത് ഹല്ലാ ബോൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി മുതൽ കാശ്മീർ വരെ 3,500 കിലോമീറ്റർ സഞ്ചരിക്കുന്ന സെപ്റ്റംബർ 7 ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായാണ് ഹല്ലാ ബോൽ റാലി.

ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വിഭജിക്കുകയും രാജ്യത്ത് ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സർക്കാറിനെ കൊണ്ട് രാജ്യത്ത് രണ്ട് വ്യവസായികൾ മാത്രമാണ് നേട്ടമുണ്ടാക്കിയിട്ടുള്ളത്. വിമാനത്താവളമാകട്ടെ, തുറമുഖമാകട്ടെ, റോഡുകളാകട്ടെ എല്ലാം ഈ രണ്ടു​ വ്യവസായികൾ കൈക്കലാക്കിക്കഴിഞ്ഞു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിപ്പിച്ചു. അദ്ദേഹം വിദ്വേഷം പരത്തുന്നു. പാകിസ്താനും ചൈനയും അതിൽ നിന്ന് നേട്ടമുണ്ടാക്കുന്നു. കഴിഞ്ഞ എട്ടുവർഷമായി മോദി ഇന്ത്യയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് – രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മോദി സർക്കാറി​ന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. തൊഴിലില്ലായ്മയും ​പണപ്പെരുപ്പവുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റാലി 2024 ലെ തെരഞ്ഞെടുപ്പിന് കാൻവാസ് ഒരുക്കുകയല്ല, മറിച്ച് ജനങ്ങളുടെ മുന്നിലുള്ള രണ്ട് വലിയ വെല്ലുവിളികളെ ഹൈലൈറ്റ് ചെയ്യുകയാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് അവ. മോദി സർക്കാറിന് രണ്ട് സഹോദരങ്ങൾ ഉണ്ട് -പണപ്പെരുപ്പവും തൊഴിലില്ലായ്മയും. മോദി സർക്കാറിന് രണ്ട് സഹോദരങ്ങളുണ്ട് -ഇ.ഡിയും സി.ബി.ഐയും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. 12-13 സംസ്ഥാനങ്ങളിലെ ജനങ്ങൾ ഇവിടെയുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ജനങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണ്. ഈ സന്ദേശം ഞങ്ങൾ ബോധമില്ലാത്ത മോദി സർക്കാറിന് എത്തിക്കും – ജയറാം രമേശ് പറഞ്ഞു. പൊതുജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നതിന് മുമ്പ് പോലും പത്തു തവണ ചിന്തിക്കേണ്ടി വരുന്നുവെന്ന് രാഹുൽ ഗാന്ധി റാലിക്ക് തൊട്ടു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ‘രാജാവ് തന്റെ സുഹൃത്തുക്കൾക്ക് മാത്രം ലാഭം ഉറപ്പാക്കു​മ്പോൾ പൊതുജനം അവശ്യവസ്തുക്കൾ പോലും വാങ്ങുന്നതിന് മുമ്പ് പത്ത് തവണ ചിന്തിക്കേണ്ടി വരികയാണ്.’ വിലക്കയറ്റത്തിന് പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തിയ രാഹുൽ, താനും തന്റെ പാർട്ടിയും പണപ്പെരുപ്പത്തിനെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്നും ഇത് രാജാവ് കേൾക്കണം എന്നും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇന്ത്യയിൽ രണ്ടു വഴി, ​​ഗാന്ധിജിയുടെയും ​ഗോഡ്സെയുടെയും; രാഹുൽ ​ഗാന്ധി

Published

on

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺ​ഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ​ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ​ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.

അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Featured