മോദി സർക്കാർ ചെയ്യുന്നത് ജനാധിപത്യാവകാശങ്ങളുടെ നഗ്നമായ ലംഘനം: എൻ കെ പ്രേമചന്ദ്രൻ എം പി

ന്യൂഡൽഹി: ചര്‍ച്ച കൂടാതെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചചെയ്താല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്ന് ഉറപ്പുളളതുകൊണ്ടാണ് ഗവണ്മെന്റ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി ശ്യൂന്യവേളയില്‍ ബില്ല് പാസ്സാക്കിയത്. ഇതിന് മുന്‍പ് വിവിധ ഘട്ടങ്ങളില്‍ നിയമങ്ങല്‍ റദ്ദാകുന്ന ബില്ലുകളില്‍ മേല്‍ സഭ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച കൂടാതെ ബില്ല് പാസ്സാക്കിയ നടപടിയില്‍ അധിരജ്ഞന്‍ ചൗധരി,ടി ആർ ബാലു,കൊടിക്കുന്നില്‍ സുരേഷ് എന്നിവരോടൊപ്പം സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് വരുത്താന്‍ പര്യാപ്തമായ നിയമ നിര്‍മ്മാണം വേണമെന്ന കർഷകരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

Related posts

Leave a Comment