അമൃതോത്സവത്തിൽ പഞ്ചപ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക നിറവിൽ രാജ്യം ത്രിവർണത്തിൽ മുങ്ങി. ഇരുപതു കോടി വീടുകളിലും ചെങ്കോട്ടയിലും ത്രിവർണ പതാകകൾ പാറിപ്പറക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ത്രിവർണ പതാക ചങ്കോട്ടയിൽ ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത 25 വർഷത്തേക്കുള്ള പഞ്ചപ്രാൺ പദ്ധതി പ്രഖ്യാപിച്ചു. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിൽ അഭിമാനം, ഐക്യം,, കടമ നിർവഹിക്കൽ എന്നിവയാണ് പഞ്ചപ്രാൺ പദ്ധതിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
രാജ്യം പുതിയ ദിശയിലാണു നീങ്ങുന്നതെന്നു മോദി പറഞ്ഞു. ഇന്നത്തെ ദിവസം ഐതിഹാസികമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ കൂടി ദിവസമാണിന്ന്. 91 കോടി വോട്ടർമാരാണ് ഈ രാജ്യത്തിന്റെ ശക്തി. അവരുടെ ജനാധിപത്യ മൂല്യങ്ങളിലാണ് ഇന്ത്യയുടെ ഭാവി. ലോകത്തിനു തന്നെ അതു വലിയ മാതൃകയാണെന്നും മോദി പറഞ്ഞു. ഒരു മണിക്കൂർ 35 മിനിറ്റ് നീണ്ട പ്രസം​ഗത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്കു വേണ്ടി പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. ലാൽ ബഹദൂർ ശാസ്ത്രിയുടെ ചില പ്രഖ്യാപനങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മഹാത്മജി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, ശ്രീനാരായണ ദുരു തുടങ്ങിയ മഹാത്മക്കളെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം.

അഴിമതിയണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്ന. അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. ഇതിനായി പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തി. നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാമം കൊളളണം. പൌരധർണം പാലിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി .ഇത് തൂത്തെറിയപ്പെടണം. ഇതിന് രാജ്യം ഒപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്നതായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്യ ദിന പ്രസംഗം

ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താൻ. ജനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്ക്കാരത്തെ അതേപടി അനുകരിക്കേണ്ട. നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം. തുടരണം.പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്കാരത്തിൽ ഊന്നിയതാണ്.

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. ഇതിനായി പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തി. നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാമം കൊളളണം. പൌരധർണം പാലിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭാഷയിലേയും പ്രവർത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം.

ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 75 വർഷം ഉയർച്ച താഴ്ചകളുടെ വർഷം ആയിരുന്നു.വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ് . രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു, വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി . ഇതിൽ അഭിമാനിക്കണം.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താൻ ശ്രമിച്ചത് ശാക്തീകരണം ആണ്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂർവികർ നൽകിയ പൈതൃകമുണ്ട്. ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകം പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് . ആഗോളതാപനത്തെ പരിഹരിക്കുന്നതിന് ശ്രമം വേണം . പ്രകൃതിയിലും ജീവനിലും ദൈവത്തെ കാണുന്നവരാണ് ഭാരതീയർ എന്നും മോദി പറഞ്ഞു

ആത്മനിർഭർ ഇന്ത്യ സർക്കാർ പരിപാടി അല്ല. എല്ലാ പൗരന്മാരുടെയും സർക്കാരുകളുടെയും കടമ ആണ്. ഇത് വിജയിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ബഹിരാകാശത്ത് നിന്ന് സമുദ്രത്തിന്‍റെ ആഴങ്ങളിലേക്കുള്ള ഗവേഷണത്തിന് യുവാക്കളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. അതാണ് ഡീപ് ഓഷ്യൻ മിഷൻ വിപുലീകരിക്കുന്നത്

ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു.വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവടക്കം ഉള്ള മഹാന്മാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു,

ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷംഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി

Related posts

Leave a Comment