കോവിഡ് ഒടുങ്ങിയില്ല; മോദി തുടങ്ങി, ആഡംബര യാത്ര

ന്യൂഡല്‍ഹി:കോവിഡ് വ്യാപനത്തിന്‍റെ നെറുകയില്‍ ഇന്ത്യ വീര്‍പ്പു മുട്ടുമ്പോള്‍, ആറുമാസത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഡംബര യാത്രയ്ക്കൊരുങ്ങുന്നു. യുഎന്‍ ജനറല്‍ അസംബ്ലി, ചതുരാഷ്‌ട്ര ഉച്ചകോടി എന്നിങ്ങനെ രണ്ടു പരിപാടികളില്‍ പങ്കെടുക്കാന്‍ നാളെയാണ് നരേന്ദ്ര മോദി യുഎസിലേക്കു യാത്ര തിരിക്കുക. കോവിഡിന്‍റെ മൂര്‍ധന്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലും അദ്ദേഹം വിദേശ യാത്ര നടത്തിയിരുന്നു. 8,400 കോടി രൂപയ്ക്കു വാങ്ങിയ ബോയിംഗ് 777 ആഡംബര എയര്‍ ഇന്ത്യ ഒന്ന് വിമാനത്തില്‍. കോവിഡ് മഹാമാരിക്കാലത്ത് മുടങ്ങിപ്പോയ ആഡംബര ഉല്ലാസ വിദേശയാത്രകളാണ് അദ്ദേഹം പുനരാരംഭിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലായിരുന്നു അന്നത്തെ സന്ദര്‍ശനം.

കോവിഡ് മൂലം 2020 ല്‍ ഒരു വര്‍ഷം വിദേശ യാത്ര മുടങ്ങിപ്പോയതില്‍ ഏറെ പരാധീനപ്പെട്ടു പോയ പ്രധാനമന്ത്രി അതിനു മുന്‍പുള്ള ആറു വര്‍ഷങ്ങള്‍ കൊണ്ട് നടത്തിയത് നൂറിലേറെ വിദേശ യാത്രകള്‍. ചെലവാക്കിയ് 2021 കോടി രൂപയും. ഇതുവരെയുള്ള മറ്റു പ്രധാനമന്ത്രിമാരെല്ലാം കൂടി ഇത്രയും തുക ചെലവാക്കിയിട്ടില്ല.

ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായി രണ്ടു പരിപാടികളാണ് മോദി പങ്കെടുക്കുന്നത്. ഒന്ന് ചതുരാഷ്‌ട്ര തലവന്മാരുടെ ഉച്ചകോടി, രണ്ട്- യുഎന്‍ ജനറല്‍ അസംബ്ലി. യുഎസ് പ്രസിന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിന്‍ഡേ സുഗ എന്നിവരുമായാണ് ‌പ്രധാനമന്ത്രിയുടെ ഉച്ചകോടി. കോവിഡ് പ്രതിരോധ വ്കാസിനേഷന്‍, കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍, രാജ്യാന്തര ഭീകര വിരുദ്ധ പോരാട്ടം, അഫ്‌ഗാനിസ്ഥാനിലെ രാഷ്‌ട്രീയ മാറ്റങ്ങള്‍ എന്നിവയാണു നാലു രാജ്യങ്ങളുടെ തലവന്മാര്‍ ചര്‍ച്ച ചെയ്യുക.

മറ്റു ലോക രാജ്യങ്ങളെല്ലാം കോവിഡിനെ വിജയകരമായി അതിജീവിച്ചപ്പോള്‍, ഇന്ത്യയിലെ ഉയര്‍ന്ന കോവിഡ് നിരക്കിനെക്കുറിച്ചു വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബുദ്ധിമുട്ടിയേക്കും. ലോകത്തേക്കും കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കി എന്നാവും മോദിയുടെ വിശദീകരണം. എന്നാല്‍, ഇന്ത്യയെക്കാള്‍ ജനസംഖ്യ കൂടുതലുള്ള ചൈന രോഗത്തെയും അതുമൂലമുള്ള മരണ സംഖ്യയെയും വളരെ വേഗത്തില്‍ നിയന്ത്രിച്ചത് എങ്ങനെയെന്ന ശാസ്ത്ര കൗതുകത്തിന് മറുപടി നല്‍കാന്‍ ബുദ്ധിമുട്ടും.

25 നു നടക്കുന്ന യുഎന്‍ ജനറല്‍ അംസംബ്ലിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. പ്രാഥമിക പട്ടകയില്‍, അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ലോക നേതാക്കളുടെ പേരുമുണ്ട്. അദ്ദേഹം പ്രസംഗിച്ചാല്‍ നാലാം തവണയാണ് മോദി യുഎന്‍ ജനറല്‍ അംസംബ്ലിയില്‍ സംസാരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ലോകനേതാക്കളെല്ലാം ചെലവു ചുരുക്കിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഡംബര വിമാന‌ത്തില്‍ വിദേശയാത്രയ്ക്കരുങ്ങുന്നതെന്ന് ഇന്ത്യയില്‍ ഉയരുന്ന വിമര്‍ശനം.

Related posts

Leave a Comment