മോദി ഇറ്റലിയിലെത്തി, നാളെ മാർപ്പാപ്പയെ കാണും

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിന് ഇറ്റലിയിലെത്തി. 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാ​ഗി, ജി 20 രാഷ്‌ട്രത്തലവന്മാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസിസ് മാർപ്പാപ്പയെയും മോദി കാണുന്നുണ്ട്. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പായെ ഇന്ത്യയിലേക്കു ക്ഷണിക്കുമെന്ന് സൂചനയുണ്ട്. അടൽ ബിഹാരി വാജ്പേയിക്കു ശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

Related posts

Leave a Comment