കൊച്ചിയിൽ മോഡലുകളുടെ മരണത്തിലെ ദുരൂഹത; അന്വേഷണം തൃപ്തികരമല്ല: വി ഡി സതീശൻ

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതു പുറത്തുകൊണ്ടുവരണം. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. അതിനാൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലേദിവസം ആ ഹോട്ടലിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. ഹോട്ടലിൽ തലേദിവസം ചില പ്രശ്‌നങ്ങൾ ഉണ്ടായതായാണു വിവരം ലഭിച്ചത്. ആ ഹോട്ടലിൽ ആരെല്ലാമാണ് ഉണ്ടായിരുന്നത് എന്നു പുറത്തുവരണം. മോഡലുകൾക്ക് പിറകേ പോയ വാഹനങ്ങൾ ആരുടേതാണ് എന്നു കണ്ടെത്തണം, വി ഡി സതീശൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment