മാതൃക ഗാന്ധി ഗ്രാമം ദേശീയ തലത്തിൽ കോൺഗ്രസ്‌ നടപ്പാക്കണം – രമേശ്‌ ചെന്നിത്തല

മുവാറ്റുപുഴ : മാതൃക ഗാന്ധി ഗ്രാമം ദേശീയ തലത്തിൽ കോൺഗ്രസ്‌ നടപ്പാക്കണമെന്ന്
മഹാത്മാ ഗാന്ധിയുടെ 153 മത് ജയന്തിയോടനുബന്ധിച്ച് മാറാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ
3 ദിവസം നീണ്ട പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ കോളേജ് വിഭാഗത്തിൽ ഗാന്ധിയാണ് മാർഗ്ഗം എന്ന വിഷയത്തിൽ മത്സരങ്ങൾ നടന്നു. കോവിഡ് വാക്സിനേഷൻ 45 വയസിന് മുകളിൽ പ്രായമുള്ള 100 ശതമാനം പേർക്കും വാക്സിൻ നൽകിയതിൽ മാറാടി പഞ്ചായത്ത് ഭരണ സമിതിയെയും ആദരിച്ചു. മികച്ച.എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ പ്രോഗ്രാം ഓഫീസർ സമീർ സിദ്ധിക്കിനെ ആദരിച്ചു. സി. എ പരീക്ഷയിൽ മികച്ച വിജയം നേടിയ ടോണി ടോമിയെ ആദരിച്ചു. ബി. എ പരീക്ഷയിൽ റാങ്ക് നേടിയ സോണിയ ജോണിനെ, മികച്ച ഫോട്ടോഗ്രാഫർ സന്ദീപ് മാറാടി, മികച്ച ശിൽപ്പി സനീപ്, മികച്ച സാമൂഹിക പ്രവർത്തകൻ കെ പി ജോയ് എന്നിവർക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.യോഗത്തിൽ പുതിയ ഡി സി സി പ്രസിഡന്റിനെ സ്വീകരണം നൽകി.
153 വൃക്ഷത്തൈകൾ യോഗത്തിൽ നൽകി. യോഗത്തിൽ എംഎൽഎ മാത്യു കുഴൽനടൻ. മുൻ എംഎൽഎ ജോസഫ് വഴക്കാൻ, അബ്ദുൽ മുത്തലിബ്, കെ. എം സലിം, എ മുഹമ്മദ് ബഷീർ, ബ്ലോക്ക്‌ പ്രസിഡന്റ് ഹാജി സലിം പ്രസംഗിച്ചു. യോഗത്തിൽ പി പി ജോളി സ്വാഗതവും രതീഷ് ചങ്ങാലിമറ്റം നന്ദിയും പറഞ്ഞു.

Related posts

Leave a Comment