ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോണുകൾ കൈമാറി

നെടുമ്പാശ്ശേരി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തണലേകാം കരുത്തേകാം പദ്ധതിയുടെ ഭാഗമായി വാപ്പാലശ്ശേരി ഏ.കെ രാജുവിന്റെ മകൾ മിഥുന രാജുവിന് ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ഫോൺ കൈമാറി. അൻവർ സാദത്ത് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തിയാണ് ഫോൺ നൽകിയത്. കേരളത്തിലെമ്പാടും ആയിരത്തിലധികം ഫോണുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നത്. എറണാകുളം ജില്ലയിൽ നൂറ് ഫോണുകൾ ഇതിനോടകം വിതരണം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ അഞ്ച് വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഭാഗമായി ഫോണുകൾ നൽകും. ഡി.സി.സി. സെക്രട്ടറി പി.ബി.സുനീർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എ. ചന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ലിന്റോ.പി.ആന്റു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച് അസ്‌ലം, ഷിബു പോൾ, ജീമോൻ കയ്യാല, ആന്റണി കയ്യാല, ജോർജ് പി. അരീക്കൽ, ജോസ് പി വർഗീസ്, പി.ജെ ജോയി, ഡേവിസ് വട്ടപറമ്പൻ, ഭവശി റാം, കെ. എസ് സൈമൺ, പി. എ മാർട്ടിൻ , ജിപ്പു വർക്കി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment