കൂട്ടുകാർ ഫോൺ തട്ടിയെടുത്തു; മനം നൊന്ത ആറാം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തു

വിഴിഞ്ഞം: കൂട്ടുകാർ ഫോൺ തട്ടിയെടുത്തതിനെത്തുടർന്ന് ആറാം ക്ലാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ മനോജിന്റെയും നിജിയുടെയും മകൻ ആദിത്യനാണ് (11) ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ആദിത്യന് മൊബൈൽ ഫോൺ നൽകിയിരുന്നു. ഈ ഫോണുപയോഗിച്ചു കളിക്കുന്നതിനിടയിൽ മറ്റു കുട്ടികൾ തമാശയ്ക്ക് ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ വിഷമത്തിൽ ആദിത്യൻ മുറിക്കുള്ളിൽ കയറി കുറേ നേരം കതകടച്ചിരുന്നു.

ഏറെനേരം കാണാത്തതിനെ തുടർന്ന് കുട്ടികൾ അയൽവീട്ടിലെത്തി കാര്യമറിയിച്ചു. അയൽക്കാരെത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ജനാലയിൽ തൂങ്ങിനിൽക്കുന്ന കുട്ടിയെ കണ്ടത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു.ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമായതോടെ അത്‌ വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളും, കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും സംസ്ഥാനത്ത് ദിനം പ്രതി വർധിക്കുകയാണ്.

Related posts

Leave a Comment