രക്ഷിതാക്കൾ മൊബാൽഫോൺ വാങ്ങി വച്ചു ; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഇടുക്കി: മൊബൈൽ ഫോൺ നൽകാത്തതിന് പത്താംക്ലാസ് വിദ്യാർഥി
ആത്മഹത്യ ചെയ്തു. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ ചെയ്തത്. ഫോൺ നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ വരെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ വിദ്യാർഥിയുടെ ഫോൺ വാങ്ങിവെച്ചിരുന്നു.രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു.പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈൽ വാങ്ങാതെ റസൽ മുറിയിലേക്ക് പോയി. റസൽ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാൻ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസൽ കതക് തുറന്നില്ല. വാതിൽ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

Leave a Comment