മൊബൈല്‍ വാങ്ങുന്നതിന് പലിശ രഹിത വായ്പ നല്‍കി

മാറഞ്ചേരിഃ സംസ്ഥാന ഗവര്‍മെന്റിന്റെ വിദ്യാ തരംഗിണിയുടെ ഭാഗമായി മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് മാറഞ്ചേരി പഞ്ചായത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വാങ്ങുന്നതിനുള്ള പലിശ രഹിത വായ്പയും.മാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം സ്‌കൂളിലേക്കുളള പാഠപുസ്തക വിതരണവും ബാങ്ക് പ്രസിഡന്റ് എ.കെ. അലി നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ നസീര്‍മാസ്റ്റര്‍, എന്‍.പോക്കര്‍,സീനിയര്‍ ഓഡിറ്റര്‍ നൈസി എം ജോസഫ്, സെക്രട്ടറി ആര്‍. സോമവര്‍മ്മ, അസി. സെക്രട്ടറി പി നൂറുദ്ധീന്‍,പരിച്ചകം സ്‌കൂളിലെ പ്രധാന അധ്യാപക ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment