ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമായ 83 യുമായി പങ്കാളികളായി മൊബിൽ

 ആരാധകർ കാണാൻ കാത്തിരിക്കുന്ന ’83’ എന്ന ചിത്രം ഇന്ത്യയിലെ മുൻനിര എഞ്ചിൻ ഓയിൽ ബ്രാൻഡായ മൊബിലുമായി സഹകരിച്ച്, ഈ ക്രിസ്മസിന് വെള്ളിത്തിരയിൽ എത്തും. 1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയം പുനഃസ്ഥാപിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ . രാജ്യമെമ്പാടും ദേശസ്നേഹം ഉണർത്തുന്ന തരത്തിലുള്ള തിരക്കഥയാണ്  ചിത്രത്തിന്റേത് . രൺവീർ സിംഗ് നായകനായ ‘83’ പ്രോജക്ട് പ്രഖ്യാപിച്ചതു മുതൽക്കെ തരംഗമായിരുന്നു. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത് മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

1983 ലോകകപ്പ് ടൂർണമെന്റിലുടനീളം പ്രചോദിതരായ 14 പുരുഷന്മാരുടെ യാത്രയും കപിൽ ദേവിന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ചരിത്ര വിജയവുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. രൺവീർ സിംഗ് ആണ്  പ്രധാന കഥാപാത്രമായ കപിൽ ദേവിനെ  അവതരിപ്പിക്കുന്നത്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ്മ, നിശാന്ത് ദാഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരാണ്  ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ . കപിൽ ദേവിന്റെ ഭാര്യ റോമിയായി ദീപിക പദുക്കോണാണ് അതിഥി വേഷത്തിൽ എത്തുന്നത്.

ചിത്രത്തിൻറെ ഔദ്യോഗിക എൻജിൻ ഓയിൽ പങ്കാളിയാണ് മൊബിൽ. ഈ അസോസിയേഷൻ ബ്രാൻഡിന്റെ ‘ഫറക് ലാകർ ദേഖിയെ’  കാമ്പെയ്നിന് കീഴിലുള്ള നിരവധി സംരംഭങ്ങളിൽ ഒന്നാണിത്. റിലയൻസ് എന്റർടൈൻമെന്റും പിവിആർ പിക്ചേഴ്സും ചേർന്ന്  ഈ ക്രിസ്മസിന് 2021 ഡിസംബർ 24-ന്  ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ  ചിത്രം  റിലീസ് ചെയ്യും

Related posts

Leave a Comment