എം.എം ഹസ്സന്റെ ആത്മകഥാ പ്രകാശനം നാളെ

തിരുവനന്തപുരം: യു.ഡി.എഫ്.കൺവീനറും മുൻ കെ.പി.സി.സി പ്രസിഡന്റുമായ എം.എം ഹസ്സന്റെ ആത്മകഥയായ ഓർമ്മച്ചെപ്പ് നാളെ പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും അര നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിലെ ഓർമ്മകളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. കറന്റ് ബുക്‌സ് വഴി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന കർമ്മം നാളെ വൈകുന്നേരം 4.30-ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാഹിത്യകാരനായ ടി.പത്മനാഭന് ആദ്യപ്രതി നൽകി നിർവഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, വി.എം സുധീരൻ, രമേശ് ചെന്നിത്തല, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ മന്ത്രി ജി.സുധാകരൻ, പി.സി ചാക്കോ, ഡോ. എം.കെ.മുനീർ, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജെ.കെ. മേനോൻ (ഖത്തർ), പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. വി. രാജകൃഷ്ണൻ, പാലോട് രവി തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.ബി.എസ്ബാലചന്ദ്രൻ സ്വാഗതവും ഡോ. എം.ആർ തമ്പാൻ പുസ്തക പരിചയവും എം.എം ഹസ്സൻ നന്ദിപ്രകാശനവും നിർവഹിക്കും.

Related posts

Leave a Comment