വില വർദ്ധനവിൽ നരേന്ദ്ര മോദി കായംകുളം കൊച്ചുണ്ണി ആണെങ്കിൽ പിണറായി വിജയൻ ഇത്തിക്കര പക്കിയാണ് : എം എം ഹസ്സൻ

മുടപ്പല്ലൂർ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നികുതി ഭീകരതക്കെതിരെ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻ ജാഗരൻ അഭിയാൻ പദയാത്ര യുഡിഫ് കൺവീനർ എം എം ഹസ്സൻ വണ്ടാഴി പഞ്ചായത്തതിൽ നയിച്ചു.നികുതി ഭീകരതക്കെതിരെ പെതുജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു.ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ,കെ എ തുളസി, കെപിസിസി നിർവഹക സമതി അംഗം സിവി ബാലചന്ദ്രൻ, രമ്യാ ഹരിദാസ് എംപി , ഡിസിസി ജനറൽ സെക്രട്ടറി കെ ജെ എൽദോ, ഡിസിസി സെക്രട്ടറി മാരായ ശാന്ത ജയറാം,എസ് കൃഷ്ണദാസ് , ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മാരായ കെ വി ഗോപാലകൃഷ്ണൻ, മുരളി, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.വണ്ടാഴി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി അരവിന്താക്ഷൻ മാസ്റ്റർ നന്ദി പറഞ്ഞു.

Related posts

Leave a Comment