Connect with us
inner ad

Kerala

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ മേനി പറയുന്നവർ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം: എം. എം. ഹസ്സൻ

Avatar

Published

on

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് മേനി നടിക്കുകയുംപൊതു വിദ്യാഭ്യാസരംഗം വഷളാക്കുന്ന വിവിധ നടപടികളുമായി മുന്നോട്ടു പോകുകയുമാ ണ് ചെയ്യുന്നതെന്ന് എന്ന് യു.ഡി.ഫ്. കൺവീനർ എം. എം. ഹസ്സൻ അഭിപ്രായപ്പെട്ടു.

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ മേനി പറയുന്ന ഇടതു പക്ഷ സർക്കാർ ചെങ്ങന്നൂരിലെ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 9,10 ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രക്രിയ സുഗമമാക്കുന്നതിനായി വിവിധ സർക്കാരുകൾ 25 വർഷമായി നടപ്പാക്കി കൊണ്ടിരിക്കുന്ന 1:40 ആനുകൂല്യം ഇടതുപക്ഷ സർക്കാർ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ എടുത്തു കളഞ്ഞിരിക്കുന്നു. യഥാർത്ഥത്തിൽ അധ്യാപക തസ്തികകൾ നിലനിർത്താൻ വേണ്ടി മാത്രമല്ല ആനുകൂല്യം സ്കൂളുകളിൽ നടപ്പിലാക്കുന്നത്. രണ്ട് ഡിവിഷനുകളിലായി പഠിച്ചിരുന്ന കുട്ടികൾ ഒരു കുട്ടിയുടെ കുറവ് മൂലം ഒറ്റ ഡിവിഷനിലായി (50 കുട്ടികൾ വരെ) ഇരുന്ന് തുടർപഠനം നടത്തേണ്ടി വരുമ്പോൾ ആ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന പഠന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായിട്ടാണ് പുറത്താകുന്ന അധ്യാപകനെ ആ വിദ്യാലയത്തിൽ തന്നെ നിലനിർത്തി അവിടുത്തെ വിദ്യാർത്ഥികൾക്ക് പഠനം സുഗമമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നത്. വസ്തുതകൾ ഉൾക്കൊള്ളാൻ കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും 1:40 ആനുകൂല്യം എടുത്ത് മാറ്റുക വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. യാഥാർത്ഥ്യം ഉൾക്കൊണ്ട് 1:40 ആനുകൂല്യം പുനസ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, വിദ്യാഭ്യാസ മന്ത്രി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക, പ്രീ പ്രൈമറി അധ്യാപകർക്ക് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക, മൂല്യനിർണയത്തിന്റെ പ്രതിഫലം ഉടനടി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – കെ.പി.എസ്.ടി.എ. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവളം MLA ശ്രീ M വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. മഹാരാഷ്ട്ര PCC സെക്രട്ടറി ശ്രീ ജോജോ ജോസഫ് വിശിഷ്ടാതിഥി ആയിരുന്നു. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എൻ. ശ്യാംകുമാർ,V M ഫിലിപ്പച്ചൻ, T A ഷാഹിദ റഹ്മാൻ,N ജയപ്രകാശ്, കെ. രമേശൻ,വി മണികണ്ഠൻ, എൻ. രാജ്മോഹൻ, ബി. സുനിൽകുമാർ,B ബിജു, K സുരേഷ്, G K ഗിരിജ, T U സാദത്ത്, സാജു ജോർജ്, ജില്ലാ നേതാക്കളായ പ്രദീപ് നാരായണൻ, M ആത്മകുമാർ എന്നിവർ നേതൃത്വം നൽകി. ‎ ‎

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഇന്ദിരാജി..മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് പ്രിയങ്കയുടെ ഫ്ളാഷ്ബാക്ക്

Published

on

എറിയാട് : പ്രിയങ്കയുടെ തൊട്ടുമുന്നിൽ മുത്തശ്ശിയുടെ ജീവനുള്ള മുഖം. ആദ്യം അമ്പരപ്പ്. ആശ്ചര്യം. ഒടുവിൽ സ്നേഹത്തോടെ ആശ്ളേഷണം . തെരത്തെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്കാ ഗാന്ധിയെ അപ്രതീക്ഷിതമായി അമ്പരപ്പെടുത്തിയത് എറണാകുളം വെള്ളല സ്വദേശിയായ അജിത ശിവപ്രസാദാണ്.

ഒരു വർഷം മുന്നേ തന്നെ ഇൻസ്റ്റയിലും ഫേസ് ബുക്കിലുമെല്ലാം റീൽസ് ചെയ്യുമായിരുന്നു അജിത. അന്ന് ഒരു വഴിപാടുമായി ബന്ധപ്പെട്ട് മുടി പൂർണ്ണമായും വെട്ടുകയുണ്ടായി. പിന്നീട് മുടി വളർന്നു വരുന്ന ഘട്ടത്തിലാണ് ആളുകൾ കാണാൻ ഇന്ദിര ഗാന്ധിയെ പോലെയുണ്ട് എന്ന് പറയുന്നത്. എല്ലാവരും അതേറ്റ് പറഞ്ഞതോടെ ഇന്ദിര ഗാന്ധിയുടെ ഫിഗറുള്ള റീൽസ് ചെയ്ത് നോക്കി. അത് സോഷ്യൽ മീഡിയയിൽ തരംഗമായി. 5 മാസം മുന്നേ ചെയ്ത ആ റീൽസ് കണ്ടത് 60 ലക്ഷത്തിൽ അധികം ആളുകളാണ്. പിന്നീട് അങ്ങോട്ടുള്ള എല്ലാ റീൽസും സൂപ്പർ ഹിറ്റുകൾ. എങ്കിലും കൂടുതൽ മനസ്സിന് ഇണങ്ങിയതും ഇഷ്ടമായതും ഇന്ദിരയുടേത് തന്നെ എന്ന് അജിതയും പറയുന്നു.ബെന്നി ബഹനാൻ എം പി യുടെ പ്രചാരണാർത്ഥം എറിയാടെത്തിയ പ്രിയങ്കയെ പോലെ തന്നെ അജിതയും ഇന്നലെ ജനക്കൂട്ടത്തിനിടയിൽ സ്റ്റാർ ആയി.കൊച്ചിയിലെ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരൻ ശിവപ്രസാദാണ് ജീവിത പങ്കാളി. ആദിത്ത്, അർജുൻ മക്കളാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

Published

on

ആദർശ് മുക്കട

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം അജിത

‘ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. ‘പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കൊപ്പം അജിത
Continue Reading

Kerala

ഒരു സംശയവും വേണ്ട, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം

Published

on

തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ”യാതൊരു സംശയവും വേണ്ട, അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും” – കെപിസിസി മാധ്യമസമിതിയുടെ മുഖാമുഖം പരമ്പരയിൽ പങ്കെടുക്കവേ പി. ചിദംബരം ആവർത്തിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.

ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം മരിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പട്ടികജാതി, വർഗ കമ്മീഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. മോദിക്കെതിരെ സംസാരിക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും വിലക്ക് നേരിടുകയാണ് -ചിദംബരം പറഞ്ഞു.

Continue Reading

Featured