കെ.കെ. രാമചന്ദ്രൻ നായരുടെ   മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദാക്കി

കൊച്ചി: മുൻ ചെങ്ങന്നൂർ എം എൽ എ, കെ കെ രാമചന്ദ്രൻ നായരുടെ മകൻ്റെ അശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി.

ആർ പ്രശാന്തിൻ്റെ നിയമനം റദ്ദാക്കിയത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വലിയതോതിൽ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെയാണ് ഇതും ചർച്ചയായത്. അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് ആശ്രിതനിയമനം എന്ന നിലയ്ക്ക് ജോലി നൽകുന്നു എന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി വന്നത്. എംഎൽഎ എന്നത് ജനപ്രതിനിധിയാണ്, സർക്കാർ ഉദ്യോ​ഗസ്ഥനല്ല എന്നും സർക്കാർ ഉദ്യോ​ഗസ്ഥരുടെ ആശ്രിതർക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളു എന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പ്രശാന്തിന്റെ നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

Related posts

Leave a Comment