വണ്ടൂര്‍ ,പോരൂര്‍ പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്‍ എം എല്‍ എ യോഗം വിളിച്ചു.

വണ്ടൂര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുമായി എപി അനില്‍കുമാര്‍ എം എല്‍ എ വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടേയും ആരോഗ്യ പോലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തു. കച്ചവടക്കാര്‍ സുരക്ഷിതത്വത്തിന് വേണ്ടി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണമെന്നും മുഴുവന്‍ ആളുകളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പോലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു. എം എല്‍ എ ക്ക് പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍, വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി റുബീന, പോരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

Leave a Comment