ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ – അവകാശമില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്‌ : ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ലെന്ന് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്.
ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പരാതി നൽകി. ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഭരണഘടന അപകീർത്തിപ്പെടുത്തി സത്യപ്രതിജ്ഞ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനൽ കുറ്റവും നടത്തിയ ബഹു: ഫിഷറിസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ ബഹു: കേരള ഗവർണർക്കും ബഹു: സ്പീക്കർക്കും കത്ത് നൽകി. കൂടാതെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടും യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടുവെന്നും പ്രസിഡന്റ് ഓഫ്‌ ഇന്ത്യക്കും പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment