അമ്മ ക്രിസ്തുമതം സ്വീകരിച്ചെന്ന് എം എൽ എ; സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ട് വരണം

ബെം​ഗളുരു: സംസ്ഥാനത്ത് അടുത്തുതന്നെ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇക്കാര്യത്തെ കുറിച്ച്‌ സർകാർ പഠിച്ചുവരികയാണെന്നും നിയമ നിർമാണത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന എം എൽ എ ഗൂലിഹടി ശേഖറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അമ്മ അടുത്തകാലത്ത് ക്രിസ്തുമതം സ്വീകരിച്ചതായും എം എൽ എ ശേഖർ വെളിപ്പെടുത്തിയിരുന്നു.ക്രിസ്ത്യൻ മിഷനറിമാർ ഹൊസദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച ശേഖർ ഹിന്ദുമത വിശ്വാസികളായ 20,000 ത്തോളം പേർ ഇതിനോടകം തന്നെ മതപരിവർത്തനം നടത്തിയെന്നും അറിയിച്ചു. ഇതിൽ തന്റെ അമ്മയും ഉൾപെടും. അമ്മയോട് അവർ കുങ്കുമം ധരിക്കരുതെന്ന് നിർദേശിച്ചു. അമ്മയുടെ മൊബൈൽ റിങ് ടോൺ പോലും ഇപ്പോൾ ക്രിസ്ത്യൻ ഭക്തി ഗാനമാണ്. വീട്ടിലിപ്പോൾ പൂജകളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്തുകളയുമെന്നാണ് അമ്മയുടെ മറുപടിയെന്നും എം എൽ എ പറഞ്ഞു.മുൻ സ്പീകെർ കെ ജി ബൊപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും കർണാടകയിൽ മതപരിവർത്തനം വർധിച്ചു വരുന്നതിലുള്ള ആശങ്ക പരസ്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ പഠിക്കണമെന്ന് സ്പീക്കർ വിശ്വേശ്വർ ഹെഡ്ഗെ സർകാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment