എം എൽ എ ഓഫീസിന് പുറത്ത് ആൾക്കൂട്ടം ; പകർത്തിയ മാധ്യമപ്രവർത്തകനുനേരെ ഗുണ്ടായിസം

കൊച്ചി: എം.എല്‍.എ ഓഫിസിനു പുറത്തെ തിരക്ക് ചിത്രീകരിക്കുന്നതിനിടെ ‘മംഗളം’ ഫോട്ടോഗ്രാഫര്‍ മഹേഷ് പ്രഭുവിനുനേരെ കൈയേറ്റം. വിവിധ ആവശ്യങ്ങള്‍ക്കായി കെ.ജെ. മാക്‌സി എം.എല്‍.എയുടെ തോപ്പുംപടിയിലുള്ള ഓഫിസിനുമുന്നില്‍ തടിച്ചുകൂടിയവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയാനെത്തിയത്

.

ഈ സമയം എം.എല്‍.എ ഓഫിസിലുണ്ടായിരുന്നില്ല. ചിത്രമെടുക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ സംഘം എടുത്ത ചിത്രങ്ങള്‍ കാമറയില്‍നിന്ന് ബലംപ്രയോഗിച്ച്‌ നീക്കംചെയ്യിക്കുകയും ചെയ്തു. ഫോട്ടോഗ്രാഫറുടെ ഐ.ഡി കാര്‍ഡ് വാങ്ങി അതിെന്‍റ ചിത്രവുമെടുത്തു.

Related posts

Leave a Comment