എം.എൽ.എ. യെ മര്യാദ പഠിപ്പിക്കാൻ ദുർഗുണപരിഹാര പാഠശാലയിൽ അയയ്ക്കണം: ചൂരലുമേന്തി കെ.എസ്.യു. യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊല്ലം: സഹായം അഭ്യർത്ഥിച്ച് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് ശകാര വർഷവും ചൂരൽ ഭീഷണിയും നടത്തിയ കൊല്ലം എം.എൽ.എ. എം.മുകേഷിനെ മര്യാദ പഠിപ്പിക്കാൻ ദുർഗുണ പരിഹാര പാഠശാലയിൽ അയക്കണമെന്ന് കെ.എസ്.യു.

കെ.എസ്.യു. വിന്റെ നേതൃത്വത്തിൽ ചൂരലുമേന്തി എം.എൽ.എ. ഓഫീസിലേക്ക് പ്രതിഷേധം നടത്തി. ഒരു ജനപ്രതിനിധിക്ക് മിനിമം വേണ്ട ക്ഷമയും, സഹജീവി സ്നേഹവും, സേവന തത്പരതയും എം.മുകേഷിന് ഇല്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ഇതാദ്യമായല്ല മുകേഷ് എം.എൽ.എ. ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്നത്. മുകേഷ് ഒരു ജനപ്രതിനിധിയാണ് താനെന്ന കാര്യം മറന്നാണ് പെരുമാറുന്നത്.

ഇനിയും മര്യാദയില്ലാതെയാണ് എം.മുകേഷ് ജനങ്ങളോട് പെരുമാറുന്നതെങ്കിൽ എം.എൽ.എ യെ തെരുവിൽ മര്യാദ പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസും കെ.എസ്.യു. വും തയ്യാറാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
കെഎസ്‌യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അധ്യക്ഷത വഹിച്ചു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് ദാസ്, അർഷാദ്, സച്ചിൻ പ്രതാപ്, ഷിബിൻ ഫ്രാൻസിസ്, അനീഷ് ജാക്കി, അഭിനന്ദ് വാരുവിൽ,അജ്മൽ, ശരത്, നിതിൻ, അനീഷ്, കൈലാസ്. തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ: വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ എം.മുകേഷ് എം.എൽ.എ. യുടെ ഓഫീസിലേക്ക് ചൂരലുമേന്തി കെ.എസ്.യു. നടത്തിയ പ്രധിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു.

Related posts

Leave a Comment