Connect with us
48 birthday
top banner (1)

News

പൈപ്പുലൈൻ റോഡിന്റെ പുനരുദ്ധാരണത്തിനായി ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എംഎൽഎ

Avatar

Published

on

ആലുവ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതായിരുന്ന പൈപ്പുലൈൻ റോഡിന്റെ നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള ഭാഗം ഇന്റർലോക്ക് ടൈൽ വിരിച്ചു പുനരുദ്ധരിക്കുന്നതിനായി ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങി അൻവർ സാദത്ത് എം.എൽ.എയുടെ 2023 -24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 .99 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പുലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയോടും വകുപ്പിനോടും ചൂർണ്ണിക്കര പഞ്ചായത്ത് ഭരണസമിതിയും, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആവശ്യമായ ഫണ്ടനുവദിച്ച് റോഡ് പുനരുദ്ധാരണം നടത്താമെന്ന് പലവട്ടം വാട്ടർ അതോറിറ്റി സമ്മതിച്ചിട്ടും, പദ്ധതി നടപ്പാക്കാതെ ഒഴിഞ്ഞുമാറിയ ഘട്ടത്തിലാണ് പ്രദേശവാസികളുടേയും, യാത്രക്കാരുടേയും അഭ്യർത്ഥന മാനിച്ച് അൻവർ സാദത്ത് എം.എൽ.എ തന്റെ വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കിയത്. ഈ പദ്ധതിയുടെ നിർമ്മാണോത്‌ഘാടനം 2024 നവംബർ 30 ശനിയാഴ്ച രാവിലെ 9 മണിക്ക് അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ചൂർണ്ണിക്കര പഞ്ചായത്തു പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാട്ടർ അതോറിറ്റി എക്‌സി.എഞ്ചിനീയർ ബി.പ്രിയദർശനി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ മുഹമ്മദ് ഷെഫീക്, റൂബി ജിജി, ബ്ലോക്ക് പഞ്ചായത്തുമെമ്പർ സതി ഗോപി, പഞ്ചായത്തുമെമ്പർമാരായ രാജേഷ് പുത്തനങ്ങാടി, കെ.കെ ശിവാനന്ദൻ, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൾ ഖാദർ, പി.വി വിനീഷ്, പി.എസ് യൂസഫ്, ഷെമീർ ലാല, സഹകരണ ബാങ്ക് പ്രസിഡന്റ് കെ .കെ ജമാൽ, വൈസ് പ്രസിഡന്റ് മനോഹരൻ തറയിൽ എന്നിവർ ആശംസകൾ പറഞ്ഞു. വാട്ടർ അതോറിറ്റി ഫണ്ടനുവദിക്കാതിരുന്നത് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത് നീണ്ടുപോയത്. പൈപ്പ് ലൈൻ റോഡിൻറെ നിർമ്മാണം പൂർത്തിയാകുന്നതോടെ എറണാകുളം, മെഡിക്കൽ കോളേജ് എന്നീ ഭാഗത്തേക്ക് ചെറു വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തി ചേരുവാൻ സാധിക്കുമെന്നും, വർഷങ്ങളായി ഇതുവഴി യാത്ര ചെയ്തിരുന്നവരും, പ്രദേശവാസികളും അനുഭവിച്ചിരുന്ന യാത്രാ ക്‌ളേശത്തിനവസാനമാകുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

News

കെഎസ്‌യു കലക്ട്രറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

on

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുക,വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് കഴുത്തിനു പിടിച്ചു തള്ളി ബലമായി ബസ്സില്‍ കയറ്റാന്‍ ശ്രമിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ പൊലീസുമാി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബസ്സില്‍ കെ എസ് യുവിന്റെ കൊടി നാട്ടുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെയും പൊലീസ് ബലമായി നീക്കം ചെയ്തു.

Continue Reading

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

അഴിമതിക്കും ദുർഭരണവും; ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

Published

on

കൊച്ചി: കൊച്ചിൻ കോർപ്പറേഷന്റെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കോർപ്പറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോളി ജോസഫ് മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി ശ്രീ.തമ്പി സുബ്രഹ്മണ്യം ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഡിസിസി ജനറൽ സെകട്ടറി കെ എം റഹിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി പി ജാനേഷ്കുമാർ, ഗോപാലകൃഷ്ണൻ, പി എസ് സമദ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ഡി വിൻസെന്റ്, പി ബി ഷംസു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ബി, പി എ ശശി, ബ്ലോക്ക് എക്സിക്യൂട്ടീവുമാരായ സി പി ആന്റണി, ടി എ ജോൺ, ഷിഹാബ് കെ എസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ ബീന പോൾ, സരിത ജോൺസൺ, സിന്ധു മോഹൻ എന്നിവരും സതീശൻ, ബെൻസൺ ആന്റണി (ബിജു),സുബ്രമണ്യൻ, അനിൽകുമാർ, വില്യംസ്, കെ എം ജെൻസൺ എന്നിവരും സംബന്ധിച്ചു.

Continue Reading

Featured