Connect with us
48 birthday
top banner (1)

National

നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

Avatar

Published

on

ചെന്നൈ: ഒഡിഷയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍.

ക്ഷേത്രത്തിന്റെ ആന്തരിക അറയുടെ (രത്‌നഭണ്ഡാര്‍) കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ആരോപിച്ചത്. ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ജഗന്നാഥനും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിനും പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.ഒഡിഷക്കും തമിഴ്നാടിനും ഇടയില്‍ ശത്രുതയുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ വാക്കുകളെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.ഡി ഭരണത്തില്‍ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറ് വര്‍ഷമായി കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമര്‍ശത്തേയും സ്റ്റാലിന്‍ വിമര്‍ശിച്ചു.

Advertisement
inner ad

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന മോദിയുടെ ഭിന്നിപ്പിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉത്തര്‍പ്രദേശില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.തമിഴ്നാട് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി തമിഴ് ഭാഷയെയും ജനങ്ങളുടെ ബുദ്ധിയെയും പുകഴ്ത്തുകയും മറ്റുള്ളയിടങ്ങളില്‍ തമിഴരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്തന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിനെയും തമിഴ് ജനതയേയും ഇകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള പീഡന നിരക്ക് ഉയരുന്നുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

Published

on

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങൾ വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രൈസ്തവർക്കെതിരേ 4356 അക്രമങ്ങളാണ് 2014 മുതൽ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2023 ൽ 734 ആയിരുന്നത് 2024 ൽ 834 ആയി വർധിച്ചു. ക്രസ്തീയ ദേവാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും വർധിച്ചു. കൂടാതെ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസിൽ കുടുക്കി സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നും വിവിധ ക്രൈസ്തവസംഘടനകൾ ആരോപിക്കുന്നു,

Continue Reading

Featured

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്

Published

on

ഹൈദരാബാദ്: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് ശക്തമായ ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പ്രതികരിച്ചു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും അനുകൂലിച്ചിരുന്നു.

Continue Reading

National

വാണിജ്യ പാചകവാതക വില കുറച്ചു; 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ കമ്പനികള്‍ കുറച്ചത്

Published

on

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് കുറച്ചത്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തുടർച്ചയായി 173 രൂപയുടെ വര്‍ധനവിന് ശേഷമാണ് ആദ്യമായി വില കുറയ്ക്കുന്നത്. വിമാന ഇന്ധന വിലയിലും കുറവ് വന്നു. ഒരു കിലോലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 1400ലധികം രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

Featured