Connect with us
48 birthday
top banner (1)

National

‘വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നു’; ഏക സിവിൽ കോഡിനെതിരെ എം കെ സ്റ്റാലിൻ

Avatar

Published

on

ചെന്നൈ: ഏക സിവിൽ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏക സിവിൽ കോഡ് രാജ്യത്തിന്റെ ബഹുസ്വരതക്ക് ഭീഷണിയാണെന്ന് പാളയം ഇമാം വിപി ഷുഹൈബ് മൗലവി പറഞ്ഞു. ഭരണഘടന നൽകുന്ന സ്വതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് ഇമാം ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപം ധ്രൂവീകരണ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ജനങ്ങളെ മതപരമായി വിഭജിച്ചുള്ള അധികാര രാഷ്ട്രീയം പാടില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ബീമപള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി

Published

on

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ 2 കേസ് കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലുമാണ് കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ എഗ്‌മൂർ പൊലീസ് കേസ് എടുത്തിരുന്നു. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ 4 വകുപ്പുകളിലാണ് കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.

Continue Reading

National

രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് രാഹുല്‍ ഗാന്ധി

Published

on

നാഗ്പൂര്‍: രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. ജാതി സെന്‍സസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ഡോ ബി.ആര്‍ അംബേദ്കര്‍ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനി കമ്പനി മാനേജ്മെന്റില്‍ ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങള്‍ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. എന്നാല്‍, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement
inner ad
Continue Reading

mumbai

മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്

Published

on

മുംബൈ: കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) തോത് 151ല്‍ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇത് അനാരോഗ്യകരമായ അളവ് ആണെന്നാണ് കണക്കാക്കുന്നത്.

ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തില്‍ പെടുന്നു. ബുധനാഴ്ച സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങള്‍ നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തി.

Advertisement
inner ad

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്ഡേറ്റുകള്‍ അനുസരിച്ച്, സാന്താക്രൂസ് മേഖലയില്‍ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഇത് സാധാരണ താപനിലയേക്കാള്‍ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കൊളാബ ഒബ്‌സര്‍വേറ്ററിയില്‍ 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്ഡേറ്റുകള്‍ പറയുന്നു

Advertisement
inner ad
Continue Reading

Featured