Kerala
ജാതി സെൻസസ്: വിധി വരുന്നതുവരെ നടപടിയില്ലെന്ന് മന്ത്രി,സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് എം.കെ മുനീർ
തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്തുന്ന വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുസ്ലിം ലീഗ് സഭാകക്ഷി ഉപനേതാവ് എം.കെ. മുനീറാണ് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് ജാതി സെന്‍സസ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജാതി സെന്‍സസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അനുകൂലമാണോ പ്രതികൂലമാണോയെന്ന് അറിയണമെന്ന് എം.കെ മുനീര്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ സഭയില്‍ മറുപടി നല്‍കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വിധി വരുന്നതുവരെ ജാതിസെന്‍സസില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം അറിയിച്ചു.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാാണെന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സത്യവാങ്മൂലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതെന്ന് എം.കെ. മുനീര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് ജാതി സെന്‍സസ് നടത്താമെന്ന 105-ാം ഭരണഘടനാ ഭേദഗതി വിസ്മരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 2012-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കേരളത്തില്‍ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. എന്നാല്‍ അത് സുപ്രീംകോടതി പിടിച്ചുവെച്ചു. അതിനുണ്ടായ കാരണങ്ങളടക്കം പരിഗണിച്ച് ഇപ്പോഴത്തെ സര്‍ക്കാര്‍ ജാതി സെന്‍സസിന് തയ്യാറാണോ? എല്ലാ ജാതികളുടേയും അവസ്ഥ മനസിലാക്കി അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് സെന്‍സസ് ആവശ്യപ്പെടുന്നത്. ജാതി സെന്‍സസിന് അനുകൂലമാണോ പ്രതികൂലമാണോ സര്‍ക്കാര്‍ നയമെന്ന് അറിയണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്‍കി. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസിന്റെ ഭാഗമായി സാമ്പത്തിക- സാമൂഹിക സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉചിതം. സുപ്രീംകോടതിയിലുള്ള കേസില്‍ വിധി വരുന്നത് വരെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് സ്വീകരിക്കില്ല. എല്ലാ ജനവിഭാഗത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റവരേയും പോകുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
Featured
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.
രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.
Kerala
‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ
പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം
തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login