Connect with us
48 birthday
top banner (1)

Ernakulam

സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്ന് ഇഡി, കരുവന്നൂര്‍ തട്ടിപ്പില്‍ എംകെ കണ്ണന് വീണ്ടും നോട്ടീസ് നല്‍കും

Avatar

Published

on

കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എംകെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഇപ്പോൾ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാവിലെ കണ്ണന്റെ സഹായികൾ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂർ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയിൽ കണ്ണൻ നൽകിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാൽ, കണ്ണൻ സമർപ്പിച്ച രേഖകൾ അപൂർണമാണെന്നാണ് ഇഡി.

അതേസമയം, കേസിലെ മറ്റൊരു പ്രതിയും സിപിഎം നേതാവുമായ അരവിന്ദാക്ഷന് പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലെ ഇടപാടുകളിലും ഇഡി അന്വേഷണം തുടരുകയാണ്. പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് ടി ആർ രാജനും ഇഡി ഓഫീസിൽ എത്തി.അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ 63 ലക്ഷത്തിന്റെ നിക്ഷേപം ബാങ്കിൽ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഇത് ബാങ്ക് ഭരണസമിതി നിഷേധിച്ചിരുന്നു. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയും ഇഡി ചോദ്യം ചെയ്യുകയാണ്.

Advertisement
inner ad

Ernakulam

ഡി എല്‍ എഫ് ഫ്ളാറ്റ് വയറിളക്ക ബാധ: വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും

Published

on

കൊച്ചി: ഡി എല്‍ എഫ് ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച സംഭവത്തില്‍ വെള്ളത്തിലെ ക്ലോറിന്‍ അളവ് പരിശോധന തുടരും.വയറിളക്ക ബാധ ഉണ്ടായ കാക്കനാട് ഡി എല്‍ എഫ് ഫ്‌ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍ അളവിന്റെ പരിശോധന ദിവസം രണ്ടു നേരം തുടരും.വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി ഇ അബ്ബാസിന്റെ അദ്ധ്യക്ഷതയില്‍ ഫ്‌ലാറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന ഫ്‌ലാറ്റ് നിവാസികളുടെ സംശയങ്ങള്‍ ദൂരികരിച്ചു.

യോഗത്തില്‍ എറണാകുളക് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മൈക്രോബയോളജി വിഭാഗം മേധാവികളും പങ്കെടുത്തു. നടപടികളുടെ ഏകോപനത്തിന് കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇന്ന് എട്ടു ഫ്‌ളാറ്റുകളില്‍ നിന്നു പരിശോധിച്ച വെള്ളത്തില്‍ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതുവരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായി. മൂന്നു പേര്‍ക്കാണ് പുതുതായി രോഗലക്ഷണം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളം ജില്ലയിൽ പനി പടരുന്നുവെന്ന് റിപ്പോർട്ട്

Published

on

കൊച്ചി: എറണാകുളം ജില്ലയിൽ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. എലിപ്പനി, ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതും ആരോഗ്യവകുപ്പിന്റെ ആശങ്കയിലാക്കുന്നു. ജൂണിൽ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മഴക്കാല സാഹചര്യവും വില്ലനാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ 500 ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്.

മെയ് മാസം പ്രതിദിനം 300 പേരാണ് ചികിത്സ തേടിയിരുന്നത്. മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പനിയാണ് ഇത്തവണ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം ഇതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ 9550 പേരാണ് ചികിത്സ തേടിയെത്തിയത്. ജില്ലയിൽ ഇതുവരെ 28 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഗ്രാമപ്രദേശങ്ങളിലാണ് പനി കൂടുതലായി പടരുന്നത്.

Advertisement
inner ad
Continue Reading

Ernakulam

കൊച്ചിയിൽ വീണ്ടും ഭക്ഷ്യവിഷബാധ; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി

Published

on

കൊച്ചി: മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ ഭക്ഷ്യവിഷബാധ. ആശുപത്രി കാന്റീനിൽ നിന്ന് ചൊവ്വാഴ്ച ഭക്ഷണം കഴിച്ച ഡോക്ടർമാർക്ക് ഉൾപ്പെടെ ഭക്ഷ്യവിഷബാധയേറ്റു. ഇതേതുടർന്ന് ആശുപത്രി കാന്റീൻ അടച്ചുപൂട്ടി.
ഏലൂർ നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. ഭക്ഷ്യവിഷബാധയേറ്റവർ ഇടപ്പള്ളി എംഎജെ ആശുപത്രിയിൽ ചികിത്സ തേടി.

Advertisement
inner ad
Continue Reading

Featured