എയർഹോസ്റ്റസിനെ കയറിപ്പിടിച്ച യാത്രക്കാരനെ സീറ്റിൽ കെട്ടിയിട്ടു

മിയാമി: എയർഹോസ്റ്റസിനെ കയറിപ്പിടിച്ച യാത്രക്കാരനെ വിമാന ത്തിന്റെ സീറ്റിൽ കെട്ടിയിട്ടു. അമേരിക്കന്‍ പൗരനായ മാക്‌സ്വല്‍ ബെറിയാണ് വിമാനത്തിനുള്ളിൽ കെട്ടിയിട്ടത്. ഇയാൾ വിമാനത്തിനകത്ത് ബഹളം വെക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും കയറി പിടിക്കുകയും ചെയ്തതോടെയാണ് ഇയാളെ സീറ്റിൽ കെട്ടിയിടാൻ ജീവനക്കാർ നിർബന്ധിതരായത്. ജീവനക്കാരുടെ പരാതിയിൽ മിയാമി വിമാനത്താവളത്തിൽ വെച്ച് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫിലാഡല്‍ഫിയയില്‍ നിന്ന് മിയാമിയിലേക്ക് പോവുകയായിരുന്ന ഫ്രോണ്ടിയര്‍ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

സംഭവത്തോട് അനുബന്ധിച്ച്  ശരിയായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് യാത്രക്കാരെ കൈകാര്യം ചെയ്തതെന്ന് ആരോപിച്ച് വിമാനത്തിലെ മുഴുവൻ ജീവനക്കാരനെയും സസ്‌പെന്റ് ചെയ്‌തെന്ന് വിമാനക്കമ്പനി  അറിയിച്ചെങ്കിലും നടപടി വിവാദമായതോടെ തിരുത്തി. ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കിയിരിക്കുകയാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

Related posts

Leave a Comment