സമ്മിശ്ര സാമ്പത്തിക സ്രോതസുകൾ ശക്തിപ്പെടണം: രാഹുൽ ​ഗാന്ധി

  • WEB TEAM

അങ്കമാലി: രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ നിലനില്ക്കുന്ന മാന്ദ്യം മറികടക്കാൻ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ സ്ഥാപനങ്ങൾ സംരക്ഷക്കപ്പെടണമെന്ന് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഐഎൻടിയുസി നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുകയായിരുന്നു. പൊതുമേഖലയെ നിലനിർത്തുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് കോൺ​ഗ്രസിന്റെ നയം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് രാജ്യത്തെ പ്രധാന പൊതു മേഖലാ സ്ഥാപനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. പൊതു മേഖലാ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കോൺ​ഗ്രസ് സർക്കാരുകൾ സ്വീകരിക്കുകയും ചെയ്തു. ഒപ്പം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയം ചെയ്തു. രണ്ടു മേഖലയും തമ്മിൽ ആരോ​ഗ്യകരമായ മത്സരം വേണമെന്നതായിരുന്നു നെഹ്റുജി ആ​​ഗ്രഹിച്ചത്. അതായിരുന്നു കോൺ​ഗ്രസ് സർക്കാരുകളെല്ലാം അനുവർത്തിച്ചു പോന്ന നയങ്ങളും
എന്നാൽ നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥപനങ്ങളെല്ലാം വിറ്റു തുലയ്ക്കുയാണ്. രാജ്യത്തിന്റെ സാമ്പത്തിക തകർച്ച മാത്രമല്ല, ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജിവിത മാർ​ഗം ഇല്ലാതാക്കുന്ന നയങ്ങൾ സ്വീകരിക്കുകയുമാണു കേന്ദ്ര സർക്കാർ ചെയ്യുന്നെതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചേന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും തൊഴിലാളികളുടെ ജീവിത മാർ​ഗം നിലനിർത്താനും ആവശ്യമായ ന‌ടപടകൾ സ്വീകരിക്കണമെന്ന് സംവാദത്തിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ തൊഴിൽ പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട രാഹുൽ ​ഗാന്ധി, സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ വ്യവസായ വികസനത്തിന് ഊന്നൽ നൽകുമെന്ന് ഉറപ്പ് നൽകി. വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചിൻ റിഫൈനറി, കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ കോൺ​ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് രാഹുൽ ​ഗാന്ധി അറിയിച്ചു. കേരളത്തിലടക്കം വ്യവസായ സംരക്ഷണത്തിന് തൊഴിലാളികളുടെ നിർദേശം സമർപ്പിക്കാൻ ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ രാഹുൽ ​ഗാന്ധി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ​ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഐഎൻടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ്കെ.കെ. ഇബ്രാഹിംകുട്ടി അടക്കം മുപ്പതോളം പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എംഎൽഎ, റോജി എം. ജൺ എംഎൽഎ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Related posts

Leave a Comment