മുംബൈ: ബോളിവുഡ് താരവും ടെലിവിഷൻ താരവുമായ മിതിലേഷ് ചതുർവേദി (87) അന്തരിച്ചു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരുമകനും ചലച്ചിത്ര താരവുമായ അനീഷ് ചതുർവേദിയാണ് മരണ വിവരം ഇന്നു രാവിലെ പുറത്തു വിട്ടത്. ഒട്ടേറെ ടെലിവിഷൻ പരിപാടികളിലൂടെ ഹിന്ദി മേഖലയിൽ ജനപ്രിയ താരമായിരുന്നു ചതുർവേദി.
ചലച്ചിത്ര- ടിവി താരം മിതിലേഷ് ചതുർവേദി അന്തരിച്ചു
