രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് പിന്നിട്ട് മിതാലി രാജ്

20000 റൺസ് തികച്ച്‌ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാതാരമാണ് മിതാലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ 61 റൺസ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി കൂടിയായിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 38 റൺസ് എടുത്തപ്പോഴേക്കും ഓപ്പണർമാരെ നഷ്ടപെട്ടിരുന്നു. തുടർന്ന് മിതാലിരാജിന്റെയും 35 റൺസ് എടുത്ത യാസ്‌തിക് ഭാട്ടിയയുടെയും 32 റൺസെടുത്ത റിച്ചാഘോഷിന്റെയും ബലത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്കോറിലെത്തിയത്.

Related posts

Leave a Comment