Connect with us
top banner (3)

Featured

അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീ, ഇടിമിന്നൽ, ക്യാമറകൾക്കു തകരാർ: വി.ഡി. സതീശൻ

Avatar

Published

on

  • മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹം

തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചായി ഉണ്ടാകുന്ന തീപിടിത്തം ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം അഴിമതിയെക്കുറിച്ചു പറയുമ്പോൾ തീപിടിത്തമുണ്ടാകുന്നതും സെക്രട്ടേറിയറ്റിൽ ഇടിമിന്നലേല്ക്കുന്നതും ക്യാമറ കേടാവുന്നതും പതിവാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തെ മരുന്ന് പർച്ചേസ് അഴിമതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെയാണ്മെഡിക്കൽ സർവീസസ് കോർപറേഷൻ കൊല്ലം ​ഗോഡൗണിൽ തീപിടിച്ചത്. പിന്നാലെ കോർപ്പറേഷൻ തിരുവനന്തപുരത്തെ ഗോഡൗണിലുമുണ്ടായ തീപിടിത്തം ദുരൂഹമാണ്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് കത്തി നശിച്ചത്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ടെന്നാണ് പ്രഥമിക വിവരം. 2014-ൽ കാലാവധി കഴിഞ്ഞ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലത്തുണ്ടായതു പോലെ ബ്ലീച്ചിങ് പൗഡറിൽ നിന്നും തീപടർന്നെന്ന് പറയുന്നത് അവിശ്വസനീയമാണ്. മെഡിക്കൽ സാമഗ്രികൾ സൂക്ഷിക്കേണ്ട ഗോഡൗണുകളിൽ സ്വീകരിക്കേണ്ട യാതൊരു സുരക്ഷാ നടപടികളും ഏർപ്പെടുത്തിയില്ലെന്നത് ഗുരുതര കൃത്യവിലോപമാണ്. കോവിഡ് മറവിൽ 1032 കോടി രൂപയുടെ അഴിമതി നടത്തിയതിന് അന്നത്തെ ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും പ്രതികളായി നിൽക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്.

തുടർച്ചയായ തീപിടിത്തത്തിന് പിന്നിൽ എന്താണെന്നത് ഗൗരവത്തോടെ അന്വേഷിക്കണം.

രണ്ട് വർഷത്തിനിടെ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 9 പേരാണ് എം.ഡിമാരായി വന്നത്. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. കമ്മീഷൻ ലക്ഷ്യമിട്ട് ആവശ്യമുള്ളതിനേക്കാൾ മരുന്ന് വാങ്ങി സംഭരിക്കുകയെന്ന ജോലിയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ നടക്കുന്നത്. അഴിമതിക്ക് വേണ്ടി അവിടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് നടന്ന അഴിമതിയിൽ ഉന്നതർക്ക് പങ്കുണ്ട്. അഴിമതിയുടെ കേന്ദ്രമാക്കി മെഡിക്കൽ സർവീസസ് കോർപറേഷനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് എം.ഡിമാർ മാറിപ്പോകുന്നത്. രണ്ടു വർഷത്തിനുള്ളിൽ 9 എംഡിമാരാണ് വന്നു പോയത്. ഉന്നതർ കുടുങ്ങുമെന്നതിനാലാണ് മുൻ എം.ഡിക്കെതിരായ വിജിലൻസ് അന്വേഷണം പാതിവഴിയിൽ നിർത്തിയത്. ഒരു തീപിടിത്തം മാത്രമായി കേസ് രജിസ്റ്റർ ചെയ്താൽ പോര. തീപിടിത്തത്തെ കുറിച്ച് മാത്രമല്ല, അവിടെ നടക്കുന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തീപിടിത്തം സർക്കാർ ഒരു സ്ഥിരം കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് വന്നപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി. അഴിമതി ക്യാമറയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ വ്യവസായ മന്ത്രിയുടെ ഓഫീസിലും തീപിടിത്തമുണ്ടായി. ഏന്തെങ്കിലും ആരോപണങ്ങൾ ഉയരുമ്പോൾ അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതും ക്യാമറകൾ ഇടിവെട്ടി നശിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറുകയാണ്.

താനൂർ ദുരന്തത്തിൽ മന്ത്രിയെ രക്ഷിക്കാൻ ശ്രമം

Advertisement
1000x200 PX MALAYALI DCTR MDX-02-02

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചെങ്കിലും പൊലീസ് അന്വേഷണം എവിടെ വരെ എത്തിയെന്നതിൽ വ്യക്തതയില്ലെന്നു സതീശൻ. അന്വേഷണം കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോലും പോകുന്നില്ല. ഉദ്യോഗസ്ഥർ പ്രതികളായാൽ സമ്മർദ്ദം ചെലുത്തിയ ഉന്നതരുടെ പേരുകൾ പുറത്തു വരും. ബോട്ടപകടത്തിന് പിന്നിലുള്ള ഉന്നതരെ രക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മന്ത്രി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലൈഫ് മിഷൻ സംബന്ധിച്ച് ഫയൽ എടുത്തുകൊണ്ട് പോയതല്ലാതെ വിജിലൻസ് ആരംഭിച്ച അന്വേഷണം എങ്ങുമെത്തിയില്ല. എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. പ്രതികളൊന്നും പുറത്ത് വരുന്നില്ല.

രണ്ട് വർഷമായി ഹയർ സെക്കൻഡറി പ്രവേശനത്തിൽ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യം നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ഈ വർഷം പരിഹാരം ഉണ്ടാക്കുമെന്നാണ് സർക്കാർ പറഞ്ഞതെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കാർത്തികേയൻ നായർ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാനോ അതിലെ ശിപാർശകൾ സ്വീകരിച്ചോയെന്ന് വ്യക്തമാക്കാനോ സർക്കാർ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തെ അതേ സ്ഥിതിയാണ് പല ജില്ലകളിലും നിലനിൽക്കുന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്കു പോലും പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ട്. കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെന്നത് സർക്കാർ മറക്കരുത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പിൻവാതിൽ, ബന്ധു നിയമനങ്ങൾ സംബന്ധിച്ച പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തെളിവാണ് എസ്.സി പ്രമോട്ടർ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. പാർട്ടിക്കാരല്ലാത്ത ഒരാളെയും നിയമിക്കാൻ പാടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ നിയമനം നിർത്തിവയ്ക്കണം. പാർട്ടി പ്രവർത്തകർ അല്ലാത്തവർക്ക് സർക്കാർ ജോലി കിട്ടില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. എല്ലായിടത്തും പാർട്ടി ബന്ധുക്കളെ തിരുകിക്കയറ്റുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസിനായി സ്‌പോർട് കൗൺസിലന്റെ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ അതിരാവിലെയെത്തിയ കുട്ടികളെ മൂന്നര മണിക്കൂറോളം പുറത്ത് നിർത്തിയ നടപടി ജനപ്രതിനിധിയുടെ ഭാഗത്ത് നിന്ന് ഒരുക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. കുഞ്ഞുങ്ങൾ ഗേറ്റിന് പുറത്ത് നിന്ന് അകത്തേക്ക് നോക്കി നിൽക്കുന്ന കാഴ്ച എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. നിസാരമായ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരിൽ ആരും ഇത്രയും ക്രൂരമായ നടപടികളിലേക്ക് പോകരുത്. മുതിർന്ന ആളുകൾ തമ്മിൽ ചർച്ച ചെയ്തു തീർക്കേണ്ട പ്രശ്‌നത്തിൽ കുട്ടികളെ പുറത്ത് നിർത്തിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിട്ടും ന്യായീകരിക്കുന്നത് കഷ്ടമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ആശാന് പിന്മുറക്കാരൻ മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിച്ചു

Published

on

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു, എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്‌കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്‌ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്‌കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്‌ക്വേക്ക്‌സ്, സാർപ്‌സ്‌ബോർഗ് 08, സർപ്‌സ്‌ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേൽ സ്റ്റാറേ പരിശീലിപ്പിച്ചത്. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. സ്റ്റാറേയുടെ നേതൃത്വത്തിൽ ടീമിനു മികച്ച പ്രകടനം നടത്താനും, വരും സീസണുകളിൽ കിരീട നേട്ടത്തിനായി മത്സരിക്കുവാനുമുള്ള പ്രചോദനം നൽകുവാനും സാധിക്കുമെന്ന് ക്ലബ്ബിന് വിശ്വാസമുണ്ട്. പ്രീസീസണിൻ്റെ തുടക്കത്തിൽ തന്നെ മിക്കേൽ സ്റ്റാറേ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Featured

കേരളത്തിലെ പ്രളയത്തില്‍, നിരവധി ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമെന്ന് ഫേസ്ബുക്ക് പോസ്റ്റ്, ‘എയറിലായി’ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published

on

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍പ്പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മഴ കനത്തെങ്കിലും പ്രളയസാഹചര്യം ഇല്ല. തുടര്‍ന്ന് വ്യാപക വിമര്‍ശനവും ട്രോളുമാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഉയരുന്നത്. അതേസമയം വിമർശനത്തിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു.

Continue Reading

Featured

മഴക്കെടുതി: യൂത്ത്കെയറുമായി യൂത്ത്കോൺഗ്രസ്‌

Published

on

തിരുവനന്തപുരം: മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ യൂത്ത്കെയറുമായി യൂത്ത്കോൺഗ്രസ്‌. ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഓരോ ജില്ലകളിലും സജ്ജമായ കൺട്രോൾ റൂമുകളിലേക്ക് വിളിക്കാം. സംസ്ഥാന യൂത്ത്കോൺഗ്രസ്‌ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തിരുവനന്തപുരം
8606583036
തൃശ്ശൂർ
8943213835
കൊല്ലം
9020386723
പാലക്കാട്
8848001886
പത്തനംതിട്ട
9633677579
മലപ്പുറം
9947600008
ആലപ്പുഴ
8943784272
കോഴിക്കോട്
9846765823
കോട്ടയം
9072028592
വയനാട്
9656584518
ഇടുക്കി
9656962404
കണ്ണൂർ
9995007307
എറണാകുളം
9020877464
കാസർഗോഡ്
9961177094

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured