” മിഷൻ സി ” രണ്ടാമത്തെ വീഡിയോ ഗാനം

എ എസ് ദിനേശ്.


യുവനടൻ അപ്പായി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മിഷൻ സി “എന്ന ചിത്രത്തിലെ ദൃശ്യ ഭംഗിയും കാവ്യ ചാരുതയും ഒത്തു ചേരുന്ന ” പരസ്പരം ഇനിയൊന്നും പറയുവാനില്ലെന്ന്… എന്നാരംഭിക്കുന്ന ഗാനം റിലീസായി.മിഷൻ സി യിലെ ട്രയിലറും ആദ്യ ഗാനവും തരംഗമായതിനു ശേഷം മനോരമ മ്യൂസിക്ക് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്. ഇതുവരെ അഭ്രപാളികളിൽ ഇടം പിടിക്കാത്ത ഇടുക്കിയുടെ നയന മനോഹരമായ ദൃശ്യങ്ങളാണ് സംവിധായകൻ വിനോദ് ഗുരുവായൂർ ഈ ഗാനത്തിലൂടെ സമ്മാനിക്കുന്നത്. നിഖിൽ മാത്യുവിന്റെ ആലാപനത്തിൽ,ഏതു തരക്കാർക്കും ഇഷ്ടമാകുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥന്മാരാണെന്നഥതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കമ്പംമെട്ട് പൊലീസ് ഇൻസ്പെക്ടർ സുനിൽ ജി ചെറുകടവും സംഗീതം നല്കിയിരിക്കുന്നത് രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ഹണി HL ഉം ആണ്. ഇവർ ഒരുമിച്ച പല ഗാനങ്ങളും സോഷ്യൽ മീഡിയായിൽ ഇതിനോടകം തന്നെ ഹിറ്റാണെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി ഇവർ ഒത്തു ചേരുന്നത് ഇതാദ്യമായാണ്. വിനോദ സഞ്ചാരത്തിന് എത്തുന്ന കൊളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ്സിനുള്ളിൽ നടക്കുന്ന കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് മിഷൻ സി എന്ന ചിത്രത്തിലൂടെ വിനോദ് ഗുരുവായൂർ പറയുന്നത്.


കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ഋഷി എന്നിവരോടൊപ്പം പൊറിഞ്ചു മറിയം ജോസിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി ആദ്യമായി നായികയായി എത്തുന്നു.
എം സ്ക്വയറിന്റെ ബാനറിൽ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിർവ്വഹിക്കുന്നു.
എഡിറ്റര്‍-റിയാസ് കെ, ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ-ഷാജി മൂത്തേടൻ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,
സ്റ്റില്‍സ്-ഷാലു പേയാട്,
ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിൻ.
ഒരു റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍
ചിത്രമായ “മിഷൻ-സി” പ്രദർശനത്തിന് ഒരുങ്ങുന്നു.

Related posts

Leave a Comment