കാലടി സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവം ; കെ.എസ്.യു പ്രതിഷേധം

കൊച്ചി : കാലടി സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യു പ്രതിഷേധം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന സര്‍വ്വകലാശാല വി.സിമാരുടെ യോഗസ്ഥലത്തേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ ഗസ്റ്റ് ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാര്‍ച്ച്‌ തടഞ്ഞതോടെ പ്രവര്‍ത്തരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി.

Related posts

Leave a Comment